ചുമച്ചു ചുമച്ചുതുപ്പിയത്
ശ്വാസകോശത്തില്‍ പാതി ,
എങ്കിലും വഴിയില്‍ വീണത്
വെളുത്തു കൊഴുത്ത കഫം..
അല്പ നേരം കൊണ്ട്
ഉറുമ്പുകളതിനെ കൂട്ടമായ് വന്ന്
ചുവപ്പിച്ചെടുത്ത്
പൊക്കിക്കൊണ്ട് പോവാന്‍ തുടങ്ങി ..
ഹാവു.. ഉറുമ്പുകളെങ്കിലും
കാട്ടിതന്നു
ഉള്ളില്‍ ചെമ്പരത്തിപ്പൂവിന്റെ
നിറമുള്ള ചിലതെങ്കിലും ഉണ്ടെന്നും
അതുകൊണ്ടവ്യ്ക്ക്
ആഹാരമായെന്നും .. !
ആര്‍ക്കെങ്കിലും ഉപകരിച്ചു!
പുകഞ്ഞുകരിഞ്ഞ
ശ്വാസകോശം
കറുത്തുതന്നെയിരുന്നു..
ഹൃദയശൂന്യന്‍ എന്ന്
പരിഭവിച്ചു പോയ
അവള്‍ക്ക് കാട്ടാന്‍
ഇനിയെന്ത് ഞാന്‍ ചുമച്ചു തുപ്പും ?
ശ്വാസകോശം ?
ReplyDeleteകരൾ ??
അതോ ഹൃദയമോ ???
റിഗ്ലീസ്!!
ReplyDeleteനല്ല കവിത.
ReplyDeleteശുഭാശംസകൾ....