മഴ തോര്‍ന്ന
നഗരത്തിന്‍റെ ചതുപ്പുകളില്‍ ,
പാപപുണ്യങ്ങളുടെ അന്തിമവിധിയില്‍
നിനക്ക് ഞാന്‍ കവിതകൊണ്ടൊരു ബലിയിടാം ..
ജീവിതത്തിന്‍റെ തീരത്തു നിന്നും
ഓളങ്ങളിലൂടെ നീ ദൂരേയ്ക്ക് പോകുന്നത്
എന്നില്‍ നിന്നും മാഞ്ഞുപോകുന്നത്
നോക്കി നില്‍ക്കണമെനിക്ക്..
എന്നിട്ട്,
നീ മുന്‍പില്‍ നിന്നപ്പോഴെല്ലാം
ശ്രമപ്പെട്ട് അണകെട്ടി നിറുത്തിയ കണ്ണുകളെ
ഭ്രാന്തിലേയ്ക്ക് എറിഞ്ഞുകൊടുത്തിട്ട്
ഞാനൊടി രക്ഷപെടും
അന്ധകാരത്തിലേയ്ക്ക്..
എന്നിട്ട് നീ വായിക്കാതെ പോയ
ഒരു കവിതയുടെ
നെഞ്ചില്‍ വീഴും ഞാന്‍ ..
വീണൊന്നു പൊട്ടിക്കരയും ..
പാപപുണ്യങ്ങളുടെ അന്തിമവിധി.
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ....