Saturday, October 19, 2013

കൂട്ടിലാക്കപ്പെടുന്ന കവിതകള്‍

ഹൃദയത്തിന്റെ പല അറകളില്‍ 
സൂക്ഷിക്കപ്പെട്ടിട്ടുണ്ട് 
എകാന്തതകളും മുറിപ്പാടുകളും.. 
നമ്മുടെ മാത്രം നിമിഷങ്ങളില്‍ 
അറ തുറന്നു പുറത്തേയ്ക്ക് 
നിലാവ് കാണാനെത്തുന്ന 
നൊമ്പരങ്ങളെ പിടിച്ച് 
കവിതക്കൂട്ടിലിടാറുമുണ്ട് നമ്മള്‍ ..

3 comments:

  1. സ്വാതന്ത്ര്യം തന്നെയമൃതം

    ReplyDelete
  2. കവിതക്കൂട്ടിലായിപ്പോകുന്ന നോവുകൾ

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  3. ഒരു കവിതയെ കൂട്ടിലടയ്ക്കാനുണ്ട്; ഉടനെ ഉണ്ടാകും :)

    ReplyDelete