ചോരത്തഴമ്പ് പോലൊരു
ഒക്ടോബര്‍ മാസത്തിന്‍റെ
കനലടങ്ങാത്ത ഓര്‍മ്മകളില്‍ ,
ഒരു കടലോരത്ത്
തീ മഴ നനഞ്ഞു കിടന്ന
രണ്ടു പ്രണയങ്ങള്‍..
പെരുമഴതുള്ളികളോരോന്നും
നമ്മുടെ ഹൃദയത്തിന്‍റെ
മുറിവുകളിലേയ്ക്ക്
ഇരച്ചുകയറിയതും
തലതല്ലിക്കരഞ്ഞതും
പിന്നെയൊരു മൌനത്തിലേയ്ക്ക്
ഉറഞ്ഞുകൂടിയതും ഓര്‍ക്കുന്നുവോ ..
നിന്‍റെ കണ്ണുകളിലേയ്ക്ക്
ഇമചിമ്മാതെ നോക്കിക്കിടന്നപ്പോള്‍
ഞാന്‍ നടന്നു സ്വയം നഷ്ടമാക്കിയത്
എത്രയെത്ര പാതകളാണ് ..
മേഘക്കുഞ്ഞുങ്ങളെ
മിഴിയിലേന്തി നടക്കുമ്പോള്‍
ഇന്നും ഞാന്‍ തിരയാറുണ്ട്
അന്ന് ഞാന്‍ കണ്ട ചില കടലുകള്‍ ..
ഒന്നാര്‍ത്തു പെയ്യാന്‍ ..
നിനക്കുള്ളിലെ സമുദ്രപ്പരപ്പിലേയ്ക്ക്
തകര്‍ന്നു വീഴാന്‍ ..
അവസാന വരികൾ ഹൃദ്യം
ReplyDeleteഎന്താണൊക്ടോബറില്‍...?
ReplyDeleteപക്ഷെ മനോഹരം!
കടലിലേക്ക് പെയ്യാൻ..
ReplyDeleteനല്ല കവിത
ശുഭാശംസകൾ....