ഇളംകൊക്കുരുമ്മാത്ത ശൂന്യതയില്‍
ഓര്‍മ്മയിലെ ചിറകനക്കങ്ങള്‍ !
പച്ചിലമറവില്‍
ചകിരിനാരുകളില്‍
ചൂടുതേടിയ പൊന്മുട്ടയുടഞ്ഞതിന്‍
ശേഷിപ്പുകള്‍ !
ആദ്യതുടിപ്പുകള്‍ !
അടവച്ചുണര്‍ത്തിയ തൂവല്‍മിനുസങ്ങള്‍
വിണ്ണിന്‍ ദൂരങ്ങളില്‍
മേഘക്കൂട്ടങ്ങളില്‍
കൊത്തിയും കൊഞ്ചിയും !
ഇലകൊഴിഞ്ഞു,
കാറ്റ് വീശി,
പെരുമഴ തുള്ളിയോടൊപ്പം
മണ്ണില്‍ ചിതറി !
എന്നിട്ടും തിരികെ വരാമെന്നോതിയകന്ന
രാപ്പാട്ടിനീണം മാത്രം
വാക്കു പാലിക്കുവാന്‍ മറന്നോ .... !!
കവിതകള്‍ എല്ലാ വിഭിന്നം. ഒപ്പം മനോഹരവും ( വായിച്ച ഒരുപാട് കവിതകള്‍ക്ക് ചേര്‍ത്തുള്ള അഭിപ്രായം )
ReplyDeleteനിസാരന്റെ അഭിപ്രായമാണെനിക്കും ഒരുപാട് കവിതകള്‍ മനോഹരമായ വരികള്‍, ചിന്തകള്‍ എല്ലാം നല്ല നിലവാരം പുലര്‍ത്തുന്നു ആ ചിന്തക്കും എഴുത്തിനും എല്ലാവിധ ആശംസകളും..
ReplyDelete