Friday, September 14, 2012

ഊന്നുവടി

പണ്ടോടിക്കളിച്ചപ്പോള്‍ 
പുച്ഛം മാത്രം നിന്നോട് !
പാതി കാഴ്ച്ച കാലമെടുത്തപ്പോള്‍ 
പാതി ജീവന്‍ രോഗം കവര്‍ന്നപ്പോള്‍ 
പാതി ആത്മാവ് പ്രിയതമയോടൊപ്പം 
ഒഴുകിമറഞ്ഞപ്പോള്‍ !
വരണ്ടും തളര്‍ന്നും വിറയ്ക്കുന്ന 
കൈത്തണ്ടയിലൊരു താങ്ങായി 
ഇന്നെന്നോടൊപ്പം നീ മാത്രം !
വിഹ്വലതകള്‍ക്കെല്ലാം സാക്ഷിയായ് 
മൌനിയായ് ,
സന്തേഹമേതുമില്ലാതെ 
ചിതയിലേയ്ക്കുള്ള യാത്രയിലെനിക്കൊപ്പം 
പിരിയാതെ ... !!

2 comments:

  1. ഇനി ആ മരണത്തിനു ശേഷം ബാക്കിയായി ശയിക്കും അത് ഒരു ഓര്‍മയായി, തട്ടിന്‍ പുറത്തെയും മനസ്സിലെയും ഏതെങ്കിലും ഒരു കോണില്‍ ....ഊന്നുവടി നന്നായിരിക്കുന്നു

    ReplyDelete
  2. ഒറ്റപ്പെടുന്ന വാര്‍ധക്യത്തിന്റെ വേദന, വടിക്ക് പകരം കൈത്താങ്ങ്‌ നല്‍കുന്ന ഒരു കാലം വരുവാനായി...

    ReplyDelete