ഇന്നലെ നീയൊരു പെരുമഴയായിരുന്നു
ഒരായിരം തുള്ളികളുടെ കരുത്തോടെ
എന്നില്‍ പെയ്യ്തിറങ്ങിയ നീയൊരു
അസ്ത്രം പോലെയും മനസ്സു പിളര്‍ന്നു !
നിണമൊഴുകുന്ന രക്തക്കുഴലുകളില്‍
ഭയപ്പെടുത്തുന്ന ഇടിയായി മുഴങ്ങി
നീയെന്നോട് ചേര്‍ന്ന്.. എന്നിലേയ്ക്ക്!
ഇന്നലെയുടെ ചിന്തകളുടെ ഭസ്മമൊഴുക്കി-
കൊണ്ടൊരു പ്രളയവേഗം !
നിന്‍റെ കൊടുംകാറ്റില്‍ ഞാനൊരു
കൊഴിഞ്ഞഇലയും ,
നിന്റെ ചുംബനങ്ങളുടെ മിന്നലില്‍
ഉരുകിയൊരു വെണ്ണയായും !
ഒരു നാളും നിലയ്ക്കാതെ
പെയ്യുന്ന നിന്‍റെ പ്രണയത്തിന്‍റെ തീവ്രതയില്‍
ഇതുവരെ നീന്താത്ത ആഴങ്ങളില്‍ ,
നനയാതെ നനയുന്ന ബോധത്തിന്‍റെ നൂല്‍പ്പാലത്തില്‍ ,
നിന്റെ കിതപ്പുകളില്‍
ഋതുഭേതങ്ങളില്ലാതെ ... !!
ഋതുഭേതങ്ങളില്ലാതെ ... !!
No comments:
Post a Comment