Wednesday, September 12, 2012

കണക്ക്

പരീക്ഷകളുടെ പരീക്ഷണങ്ങളില്‍
തളര്‍ത്തിയിടുന്ന ചോദ്യപ്പേപ്പറുകളില്‍
നോക്കെത്താ ദൂരത്തോളം
നീണ്ടു നിവര്‍ന്നു കിടന്ന അക്കങ്ങളിലേയ്ക്ക്
ബുദ്ധിക്കു കടന്നു ചെല്ലാനാവാഞ്ഞതില്‍
കണക്കുടീച്ചര്‍ വടിയെടുത്ത നാളുകള്‍ ഓര്‍ത്തപ്പോള്‍
ഇന്നും പിഴയ്ക്കുകയാണല്ലോ കണക്കുകളെല്ലാം !

2 comments:

  1. കവിതകള്‍ നന്നാവുന്നുണ്ട്. എണ്ണം കൂടുന്നുവോ ? എണ്ണം പറഞ്ഞവായും മനസ്സില്‍ തങ്ങുന്നവയുമാണ് നമ്മള്‍ക്ക് ആവശ്യം. ഇത് ഒരു വിമര്‍ശനമല്ല കേട്ടോ ?

    ReplyDelete