ഉറങ്ങാന്‍ കിടന്ന തിരക്കിന്റെ
ശാന്തതയിലേയ്ക്ക് മരണം
ചുമന്നൊരു ടാങ്കര്‍ലോറി
നിശബ്ദതയുടെ ഡിവൈഡറുകള്‍
തകര്‍ത്തുകൊണ്ട് ഇരച്ചുകയറി !
സായംസന്ധ്യയുടെ ഉറക്കച്ചവടില്‍,
മൃതി ആളിപ്പടര്‍ന്നു !
അഗ്നി,
വെറിയോടെ ഓടിയിറങ്ങി വിഴുങ്ങിയ
തെരുവുകളില്‍ മാംസം ചിതറിയുരുകിയപ്പോള്
വെന്റിലേറ്ററില്‍
പൊള്ളി വിറച്ച് മനുഷ്യജന്മങ്ങള്
ഈയാംപാറ്റകളെ പോലെ !
വിധിയുടെ വിളയാട്ടം അല്ലെ?
ReplyDeleteഅഗ്നിയുടെ വേവില്‍ നിന്നും രക്ഷപ്പെട്ട് 19 പേര് പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ കണ്ണുനീരായി... ആളിപ്പടര്‍ന്നു വിധിയും നടത്തട്ടെ താണ്ഡവം നിസ്സഹായരായി നില്ക്കുന്ന ഒന്നുമറിയാത്തവര്‍ക്ക് നേരെ..
ReplyDeleteമനുഷ്യന് ഏറ്റവും സുരക്ഷിതമായും സ്വസ്ഥമായും ഉറങ്ങുന്നത് സ്വന്തം വീട്ടിലാണ്. ആ ഉറക്കം പോലും വീണ്ടും ഉണരുമെന്നു പ്രതീക്ഷയില്ലാതതാകുമ്പോള്, നമ്മള് എത്ര നിസ്സാരനമാരാണെന്നു ചിന്തിച്ചു പോകുന്നു...
ReplyDeletehttp://www.facebook.com/media/set/?set=a.3084259723882.101106.1785566003&type=1
ReplyDelete