Monday, September 3, 2012

നിനക്കൊപ്പം


ദുഖത്തിന്‍റെയും വിലാപത്തിന്‍റെയും
വഴികള്‍ ഓടിക്കടക്കുന്നതിനിടെ
വസന്തം വഴിയരികില്‍
മരിച്ചു വീണത്‌ ഞാനറിഞ്ഞില്ല !
നക്ഷത്രങ്ങള്‍ കണ്ണടച്ച അമാവാസികളാണ്
രാവും പകലും മനസ്സിന്
തിരശ്ശീല വിരിച്ചിരിക്കുന്നത് !
ഇനിയുമാ വസന്തത്തിലേയ്ക്ക്,
കുളിരുള്ള പ്രഭാതത്തിലേയ്ക്ക്,
ഇരുള്‍ശീലയില്‍ കണ്ണ്ചിമ്മി വിരിയുന്ന
നിലാക്കുഞ്ഞുങ്ങളുടെ പ്രകാശത്തിലേയ്ക്ക്
എന്നാണെന്നെ നീ കൂട്ടിക്കൊണ്ടു പോവുക ?

3 comments:

  1. വളരെ നല്ല വരികള്‍.

    ReplyDelete
  2. നന്നായിരിക്കുന്നു വരികളോടൊപ്പം ആ ചിത്രവും മനോഹരം...

    ReplyDelete