Friday, September 7, 2012

കലാലയത്തിലെ വിശുദ്ധപ്രണയം

കലാലയപ്പടവുകളില്‍
ആരുമറിയാതെ നിന്നെ
ഒളികണ്ണിട്ടു നോക്കിയതും,
പൂമരച്ചോടുകളില്‍ തനിയെ
നിന്നെയോര്‍ത്തെഴുതിയ
ജീവാക്ഷരങ്ങളും ,
പുസ്തകത്താളുകളില്‍
സ്വപ്നങ്ങള്‍ പോലെ
നിന്‍റെ പേരുകുറിച്ചതും ,
ഓര്‍മ്മകളായി
ഓടോഗ്രഫിന്‍റെ ഒരു കോണില്‍ നിന്നും
കണ്ണീരോടെ എന്നെ ഉറ്റുനോക്കാറുണ്ട് !
എന്‍റെ ജീവിതം ആ തുണ്ടുകളിലായിരുന്നു !

3 comments:

  1. എല്ലാം വായിച്ചു നന്നായിട്ടുണ്ട്.

    ReplyDelete
  2. ഓര്‍മ്മകള്‍....
    നന്നായിട്ടുണ്ട്.

    ReplyDelete