Friday, September 7, 2012

ഓര്‍മ്മകളിലുടക്കിയ ജീവന്‍

കടലിന്നാഴമളക്കുന്ന മത്സ്യകന്യകേ ,
തിരികെ വരുമ്പോള്‍,
തീരത്തെന്‍റെ പ്രണയം കൊണ്ടെഴുതിയ
അവന്‍റെ  പേരും ,
എന്നില്‍ നിന്നും ദൂരേയ്ക്ക് മറഞ്ഞ
അവന്‍റെ കാല്‍പ്പാടുമെടുത്തു വരുമോ ?
കടലമ്മയുടെ കൊട്ടാരത്തിലേയ്ക്ക്
തിരയെടുത്തു പോയ ആ ഓര്‍മ്മകളില്‍
എന്‍റെ ജീവനുമുടക്കി കിടപ്പുണ്ട് !

1 comment:

  1. തിരയോതുങ്ങാത്ത കടലില്‍ പ്രണയ നൊമ്പരവുമായി
    അലയുന്ന ജീവന്റെ പിടച്ചില്‍ തിരയുന്ന
    മത്സ്യ കനയക്യെവിടെ?
    അഭിനന്ദനങള്‍!!!

    ReplyDelete