Friday, September 7, 2012

പൊന്നുണ്ണി

ഈ വിരല്‍ത്തുമ്പില്‍ തൂങ്ങിയവന്‍
സ്കൂളിന്‍റെ പടിയേറിയതും
അമ്മേയെന്നു കൂക്കി വിളിച്ചോടി
വന്നെന്‍റെയെളിയില്‍ കയറിയതും
നിറുകയില്‍ തുരുതുരാ ഉമ്മകള്‍ 
ഞാനവനു നല്കിയതും
പനിയാല്‍ വിറച്ചവനായി ഞാന്‍
രാവുപുലരുവോളം നാമംജപിച്ചതും
ഇന്നലെയായിരുന്നില്ലേ ..
ഉണ്ണി, കൈ വളര്‍ന്നതും
മേനി വളര്‍ന്നതും കണ്ടമ്മ എത്രയോ
ആനന്ദത്താല്‍ നോക്കിനിന്നു.. !
താങ്ങായും തണലായും നിന്നെന്നെയും
നിന്നെയും പോറ്റിയച്ഛന്‍ മണ്‍മറഞ്ഞപ്പോഴും ,
കണ്ണീരൊഴുക്കാതമ്മ നിന്നെ
വളര്‍ത്തിയത് സ്നേഹം കൊണ്ടല്ലേ ഉണ്ണി !
ഇന്നീ വൃദ്ധസദനത്തില്‍
കൂട്ടരോടോത്തു പണമേറെ ചിലവാക്കി
നീ എന്നെയാക്കിയതും
നിന്‍റെ സ്നേഹം കൊണ്ടല്ലേ ഉണ്ണി !
രോഗിയായതും,ഇനി നിന്നെ
പോറ്റാനാവാത്തതും ,
കൂടെ നിന്നാല്‍ ഭാരമായെങ്കിലെന്നമ്മയ്ക്കും
ഭയമായിരുന്നു...
ഇങ്ങിവിടെ ഞാന്‍ നിന്നെയോര്‍ക്കാതെ
നിമിഷമേതും കടന്നുപോവാറില്ലുണ്ണി ..
നീ ഉണ്ടുവോ , ഉറങ്ങിയോ ,
ദേവനെ പൂജിച്ചോ ..
ഒരായിരം ചോദ്യങ്ങള്‍ അമ്മതന്‍ നെഞ്ചില്‍
അമ്പായിറങ്ങുന്നുണ്ണി !
ഒരുവേള നിന്നിളം വിരലുകളീ
പൊള്ളുന്ന നെറ്റിമേല്‍ താഴുകിയിരുന്നെങ്കിലമ്മ
പുഞ്ചിരിയോടെ ഇഹലോകം വെടിഞ്ഞേനെ !
എങ്കിലും എനിക്കറിയാമുണ്ണി 
നിനക്ക് തിരക്കാണെന്നും ,
അമ്മയെ കാണാന്‍ വരാന്‍ സമയമില്ലെന്നും !
പൊന്നുണ്ണി, അമ്മയ്ക്ക്
നിന്നെ അത്രയ്ക്കിഷ്ടമാണ് !

7 comments:

  1. നൊമ്പരം നല്‍കിയെങ്കിലും ഏറെയിഷ്ടായി.... എത്ര നോവിച്ചാലും, അവഗണിച്ചാലും, സ്നേഹമല്ലാത്ത മറ്റൊരു വികാരവും തോന്നില്ല അമ്മയ്ക്ക് മക്കളോട്...

    ReplyDelete
  2. ഈ അമ്മമാര്‍ എന്താ ഇങ്ങനെ ? ആശംസകള്‍ ....

    ReplyDelete
  3. നന്നായിടുണ്ട് . അമ്മയുടെ സ്നേഹം അമൃതുപോല്‍ മധുരം. അത് ഒരിക്കലും ഒരു തുള്ളി പോലും പാഴാക്കി കളയരുത് . ആശംസകള്‍

    ReplyDelete