Monday, September 10, 2012

ഒരേട്ടന്‍റെ ഓര്‍മ്മയില്‍

കാര്‍മേഘക്കാടുകള്‍ വിണ്ണില്‍
തങ്ങി നിന്നൊരു
മഴക്കാലരാത്രിയില്‍, 
ഏട്ടന്‍റെ രോമം നിറഞ്ഞ നെഞ്ചിലൊരു 
കഥ കേട്ടുറങ്ങിയ ബാല്യത്തിന്‍റെ
ഓര്‍മ്മകള്‍,
പിന്തുടര്‍ന്നു മുറിവേല്‍പ്പിക്കുന്ന
ജന്മത്തിന്‍റെ നിശബ്ദവിലാപമാണ്‌ ഞാന്‍ !
വിധിയൊരു പ്രളയമായ്
കുത്തൊഴുകി കൊണ്ടുപോയപ്പോള്‍
എന്നെ മാത്രമായി
മരണത്തിന്‍റെ വാതിക്കല്‍
ഉപേക്ഷിച്ചു പോകാന്‍ മാത്രം,
അന്യനായിരുന്നോ ഞാന്‍ !
ഏട്ടന്‍റെ ചൂടോടു ചേര്‍ന്ന്
മരണത്തിന്‍റെ കൂരിരുട്ടിലേയ്ക്ക്
നടക്കാന്‍ ഭയമിനിക്കില്ലായിരുന്നല്ലോ ?
ആ സ്നേഹക്കടല്‍ അലയായി
അടിച്ചുകയറി വേദനിപ്പിക്കാത്ത
നിമിഷങ്ങള്‍ ഹൃദയഭിത്തിയിലില്ല !

2 comments:

  1. hiv rogam pidipettu marikunna tante kamukane kurichu kamuki erutunna reetiyil oru ganam erutamo? ente short filmil upayogikan anu atil tangalude perum idam

    ReplyDelete
  2. ബന്ധങ്ങളെ പറ്റി, അവയുടെ തീവ്രതയെ പറ്റി നിശാഗന്ധി എഴുതുമ്പോള്‍ മനസ്സില്‍ ഏറെ ആഴത്തില്‍ പതിയുന്നു...

    ReplyDelete