Thursday, September 20, 2012

വിസ്മൃതി


ഇനിയീ പേരും മേല്‍വിലാസവുമെന്തിന്
എന്നെ തേടി നിന്‍റെ സന്ദേശങ്ങളും
നീയും എത്താത്തിടത്തോളം !
വിസ്മൃതിയുടെ തീരത്തെ കനികള്‍തേടി
ഓര്‍മ്മകളോരോന്നായ് പോയ്‌മറയുമ്പോള്‍
ചിന്തകള്‍ കൂട്ടമായ്‌
ജീവനോട്‌ പടപൊരുതി നിലം പറ്റുന്നു !
ഇന്നലെകള്‍  ഓര്‍മ്മകളിലും
ഇന്നുകള്‍ ശ്വാസങ്ങളിലും
നാളെകള്‍ ഗര്‍ഭാപാത്രങ്ങളിലും
ചത്തൊടുങ്ങുന്നു !
നിഴലുകളും ഞാനും മാത്രമഭിനയിച്ച
നാടകം കഴിഞ്ഞു
ഇനിയൊരു പാട്ടിന്‍റെ ഈണത്തിലും
താളം തെറ്റാതൊഴുകുന്ന വയലിന്‍ നാദത്തിലും
രൂപമില്ലാതെ ,
ഹൃദയമില്ലാതെ ഞാന്‍ ജനിക്കാം !
അതിനു മുന്‍പ്
കവിതയുടെ ഈ അനാഥജഡത്തില്‍
ഒരു പൂവിന്‍ സുഗന്ധമില്ലാതെ
ഒരു തുള്ളിതന്‍ ഉപ്പില്ലാതെ
പുണ്യം തേടി മടക്കയാത്ര !!

4 comments:

  1. ഇനിയീ പേരും മേല്‍വിലാസവുമെന്തിന്
    എന്നെ തേടി നിന്‍റെ സന്ദേശങ്ങളും
    നീയും എത്താത്തിടത്തോളം...............

    :(

    ReplyDelete
  2. നമുക്കെന്താണ് സംഭവിക്കുന്നത്?
    ശ്വാസനിശ്വാസങ്ങളില്‍ നാം
    ആരുടെയൊക്കെ പേരാണ് ചേര്‍ത്തുവെയ്ക്കുന്നത്?

    ചിന്തകള്‍ ചിതലരിക്കുന്നുവെന്ന് വിലപിക്കുമ്പോള്‍;
    ഈണമില്ലാതെ, താളമില്ലാതെ
    ജീവന്റെ സ്പന്ദനാക്ഷരമെന്തെന്നറിയാതെ
    ഭാണ്ഡം മുറുക്കുമ്പോള്‍;
    അരങ്ങൊഴിഞ്ഞിറങ്ങുമീനേരത്ത്
    ഹൃദയത്തോടു ചേര്‍ത്തുവെയ്ക്കാന്‍
    വിലാസങ്ങളും സന്ദേശങ്ങളും അന്യവല്‍ക്കരിക്കപ്പെട്ട
    ആരുടെയെങ്കിലും പേര്...

    ഒരു മുദ്ര-
    നമുക്കായി മാറ്റിവെയ്ക്കാന്‍...
    നിഴലുകള്‍ക്കൊപ്പം ഈ രംഗവേദിയില്‍...

    ReplyDelete
  3. ഇന്നലെകള് ഓര്മ്മകളിലും
    ഇന്നുകള് ശ്വാസങ്ങളിലും
    നാളെകള് ഗര്ഭാപാത്രങ്ങളിലും
    ചത്തൊടുങ്ങുന്നു !
    നിഴലുകളും ഞാനും മാത്രമഭിനയിച്ച
    നാടകം കഴിഞ്ഞു

    ReplyDelete
  4. അങ്ങിങ്ങായി ചിതറിത്തെറിച്ചു കിടപ്പുണ്ടെന്‍റെ സ്വപ്‌നങ്ങള്‍.. :;ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്.. നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... !

    ReplyDelete