Sunday, September 9, 2012

കടലും കണ്ണീരും

നിറഞ്ഞ മിഴികള്‍ക്കും
കടല്‍ത്തിരകള്‍ക്കും 
ഓര്‍മ്മകള്‍ക്കും 
ഒരേ ഗന്ധമാണ് 
ഒരേ വേദനയും ഗദ്ഗതവുമാണ് !
ഹൃദയം നീറുമ്പോഴൊക്കെ 
തീരത്തിറ്റു വീഴുന്ന 
കണ്ണീരുപ്പെല്ലാം  
സന്ധ്യകളില്‍ 
കടലേറ്റുവാങ്ങാറുണ്ടായിരുന്നു !

1 comment:

  1. ഏറ്റുവാങ്ങാന്‍ ഒരു കടല്‍ സ്വന്തമായുള്ളപ്പോള്‍ കരയേണ്ടെന്നു പറയാന്‍ തോന്നുന്നില്ല....

    ReplyDelete