മൂകമായി സ്വപ്നങ്ങളെ പൊതിയുന്ന
നിഗൂഡയായ രാത്രീ ,
നിന്‍റെ താമസമെവിടെയാണ് ?
പകലിനെ ഞെരിച്ചുകൊന്ന്
സന്ധ്യയില്‍ കൈകാലുകള്‍ കഴുകി ,
വിളക്കുകള്‍ ഊതിക്കെടുത്തി
പാല പൂക്കുമ്പോഴും
നിദ്രയുറയുമ്പോഴും
മുകളിലത്തെ മുറിയുടെ
ജനാലയ്ക്കരികില്‍
നിലാപ്പൂക്കളും കയ്യില്‍പിടിച്ചുകൊണ്ട്
കാത്തുനിന്നതെന്നെയാണോ ?
ഓരോ തവണയും
സൂര്യന്‍ ഉയിര്‍ത്തെണീക്കുമ്പോള്‍
നീ ഓടിയൊളിക്കുന്നതെങ്ങോട്ടാണ് ?
വിരഹത്തിന്റെയോ,നഷ്ട ബോധത്തിന്റെ തേങ്ങലുകള്‍ ഞാന്‍ ഇവിടെ ,ഇ വരികളില്‍ കേള്‍ക്കുന്നു!ഒരു പക്ഷെ മനസ് ഈ അക്ഷരങ്ങളിളുടെ സഞ്ജരിക്കുന്നത് കൊണ്ടാകാം ...ഇഷ്ടപ്പെട്ടു ഈ വരികള്‍
ReplyDelete