കയറിപ്പറ്റുന്ന നിമിഷങ്ങളുണ്ട് !
എവിടെനിന്നൊക്കെയോ വാക്കുകളുടെ
പെരുമഴ നനഞ്ഞ് ,
ഈറനണിഞ്ഞ്,
ഹൃദയത്തിന്‍റെ ഇറയത്ത്
ഓരം ചേര്‍ന്ന് നില്‍ക്കുന്നൊരു കുളിരായി !!
എന്‍റെ ഏകാന്തതകളെ
പൂക്കാലങ്ങളും ,
മഴക്കാലങ്ങളുമാക്കുന്ന
അക്ഷരച്ചെപ്പിന് ,
പ്രണയത്തിന്‍റെ നിറവും
കാന്താരിമുളകിന്‍റെ എരിവും ,
കുന്നിമണിയുടെ കറുപ്പും ,
കടലിന്നാഴവും ,
ആകാശത്തിന്‍റെ അനന്തതയുമാണ് !
ഞാനൊരു കവിയാകുമ്പോള്‍,
ഞാനൊരു കവിയാകുമ്പോള്‍,
തൂലിക,
ഓര്‍മ്മകളുടെ കാണാക്കയങ്ങളുടെ കരയില്‍,
കണ്ണുപൊത്തി ഏങ്ങിക്കരയുന്നതും
കാണാറുണ്ട് !
എങ്കിലും ഓര്‍മ്മകള്‍ കരയാത്ത
സ്വപ്‌നങ്ങള്‍ കരിയാത്ത
മഹാ മൌനത്തിന്‍റെ
വിശുദ്ധ പ്രണയത്തിന്‍റെ കരയിലാവണം
എനിക്കുമെന്‍റെ കവിതയ്ക്കും
നീ ചിതയൊരുക്കേണ്ടത് !
ആ തീരം തേടി ഞാന്‍ പോവുകയാണ് !
ഓര്‍മ്മകള്‍..... .......
ReplyDeleteകവിതകളായി ...
യാത്ര...
തുടരുമ്പോള്‍....... ..................
........
നന്നായിരിക്കുന്നു
ANOTHER GOOD ONE...
ReplyDelete