മാറുന്ന ട്രെണ്ട്കള്‍ക്കൊപ്പം
മാറുന്ന ചിന്തകളില്‍
ഇന്നത്തെ വിജയി ഹര്‍ത്താലാണ് !
വെട്ടിക്കൊന്നും
ഒന്നുമറിയാത്തവന്‍റെ കരളു
ചുട്ടുതിന്നും ജയിച്ചവന്‍ ,
അത്താഴപട്ടിണിക്കാരന്‍റെ
ചെറുകടയിലെ കണ്ണാടിചില്ല്
അടിച്ചു തകര്‍ത്തും ,
വഴിയാത്രക്കാരന്‍റെ തലയെറിഞ്ഞു
പൊട്ടിച്ചും
വിജയമാഘോഷിക്കുന്നുണ്ട് !
തെരുവുനായയെ പോലെ
വെട്ടേറ്റു പെരുവഴിയില്‍
അലറിക്കരയുന്നവന്‍റെ
തലയ്ക്കല്‍ പതാകകളുമായി
മുദ്രാവാക്യം വിളിച്ച്
ഹര്‍ത്താലിനെതിരെ ഹര്‍ത്താലുമായി
രാഷ്ട്രീയം രംഗത്ത് !
ജയിച്ചവനും തോറ്റവനും ചുറ്റും
ക്യാമറപ്രത്യക്ഷണം നടത്തുന്നുണ്ട്
ചാനല്‍വീരന്മാര്‍ ,
കണ്ണീരും വിലാപവും
ഉപ്പും എരിവും ചേര്‍ത്തു കാണികള്‍ക്ക്
സ്വാദോടെ വിളമ്പണമല്ലോ !
പുര കത്തുമ്പോള്‍ വാഴനടാന്‍
പെട്രോളിനും, ശ്വസിക്കുന്ന വായുവിനും
വിലയിട്ട് ,
ജനപ്രതിനിധികള്‍ കീശനിറയ്ക്കും !
ഈ ഗണങ്ങളില്‍ പെടാത്തവര്‍
യുദ്ധഭൂമിയില്‍ പുഴുക്കളെ പോലെ
അരിച്ചു നടക്കുന്നു ,
അടുത്ത ഹര്‍ത്താലിന്‍റെ ഇരകളാകാന്‍ !!
എരിയുന്ന വയര്‍ പൊലിയുന്ന ജീവന്‍...ഹര്‍ത്താല്‍ മാമാങ്കം കെങ്കേമം!! ശക്തമായ വരികള്‍!!
ReplyDeleteതെരുവുനായയെ പോലെ
ReplyDeleteവെട്ടേറ്റു പെരുവഴിയില്‍
അലറിക്കരയുന്നവന്‍റെ
തലയ്ക്കല്‍ പതാകകളുമായി
മുദ്രാവാക്യം വിളിച്ച്
ഹര്‍ത്താലിനെതിരെ ഹര്‍ത്താലുമായി
രാഷ്ട്രീയം രംഗത്ത് !
ശക്തമായ വരികള്.....
വലിച്ചെറിയണം നമ്മളീ
ചീഞ്ഞ രാഷ്ട്രീയക്കോമരങ്ങളെ...
കുനിച്ചു നിർത്തി തളിക്കണം
ചാണകം ശുദ്ധിചെയ്യാൻ...
മനസും ശരീരവും ശുദ്ധമാക്കി
അറിയിക്കണം രാഷ്ട്രമെന്തെന്ന്
രാഷ്ട്രീയമെന്തെന്ന്, ജനങ്ങളെന്ന
പദത്തിന്റെ അർഥമെന്തെന്ന്....
ആശംസകള് നിശാഗന്ധീ....
അടുത്ത ഹര്‍ത്താലിന്‍റെ ഇരകളാകാന്‍ ....നാളെ ഇവിടെ ഹര്‍ത്താലാണ്‌ു.ഞങ്ങളെയൊക്കെ ഇരകള്‍ ആക്കികൊണ്ട് .നല്ല കവിത നിശാഗന്ധി..
ReplyDeleteനടക്കട്ടെ ഹര്‍ത്താല്‍ മാമാങ്കം....
ReplyDeleteനമുക്ക് കാഴ്ചക്കാരായി മാറാം....
എല്ലാവര്‍ക്കും ഹര്‍ത്താലാശംസകള്‍....
ഹര്‍ത്താലുകള്‍ കൊണ്ട് ഗുണം ഉണ്ടാകുന്നത് സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്ക് മാത്രമാണ്. നന്നായി അക്രമം നടത്തി ഉല്ലസിക്കാം .... പണിക്ക് പോകാതെ റൂമുകളില്‍ കൂടി മദ്യപിച്ചു കൂത്താടാം. ..അങ്ങനെ പലതും.
ReplyDeleteഈ അടുത്ത കാലത്തൊന്നും ഒരു ഹര്ത്താലുകൊണ്ടും ഗുണം ഉണ്ടായതായി കേട്ടിട്ടും ഇല്ല .
ഹര്‍ത്താലിന് എതിരെ ഉള്ള ശബ്ദത്തിനു പിന്തുണകള്‍ !
തോന്നുമ്പോള്‍ തോന്നിയ പോല്‍ പെട്രോള്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കുമ്പോള്‍ നിസ്സംഗരായി പ്രതികരണശേഷി അട്ടത്തിട്ട് ലോകം വരുമ്പോലെ വരും എന്ന് മുഖം കൈക്കുമ്പിളില്‍ പൂഴ്ത്തി ഇരിക്കുന്നതിനേക്കാള്‍ മാനുഷികമാണ് ഒരു പ്രതിഷേധം. പ്രതിഷേധത്തിന് മറ്റെന്തുണ്ട് വഴി? ഒരു ഹര്‍ത്താലെങ്കിലും നടത്തി നമ്മുടെ പ്രതിഷേധം അറീച്ചില്ലെങ്കില്‍ നിശാഗന്ധീ, വര്‍ത്തമാനാനുസൃതമായ ഭാവിയില്‍ നമുക്ക് ജീവിക്കാനര്‍ഹതയുണ്ടാവില്ല.
ReplyDeleteഅല്ലാതെ പ്രതിഷേധിക്കാനുള്ള വഴിയെന്താനുള്ളത്. അതുംകൂടി ചിന്തിക്കേണ്ടതുണ്ട്.
ReplyDeleteനല്ല വരികൾ..
ശ്വസിക്കുന്ന വായുവിന് മാത്രമല്ല നടക്കുന്ന വഴിക്കും അവര്‍ വിലയിട്ടു കഴിഞ്ഞു. നല്ല കവിത.
ReplyDelete