Saturday, September 8, 2012

വിത്ത്‌


കാലം വലിച്ചെറിഞ്ഞൊരു ചതുപ്പില്‍ നിന്നും,
മേഘക്കെട്ടുകള്‍ താഴ്ന്നു വന്നു വിശ്രമിക്കുന്ന
ചില്ലകള്‍ വളര്‍ത്തി ,
മഴ പെയ്യുമ്പോഴൊക്കെ,
സ്നേഹത്തിന്‍റെ പന്തലായി പൂത്ത് നിന്ന് ,
ഒരായിരം കിളിക്കുഞ്ഞുങ്ങളെ
അടവച്ച് വിരിയിച്ച്,
തണലാവുന്നത് സ്വപ്നം കണ്ടൊരു
വിത്താണ് ഞാന്‍ !
നിന്‍റെ ലോകത്തിലേയ്ക്ക്
കണ്ണൊന്നു ചിമ്മും മുന്‍പേ,
തീയിട്ടു നീയെന്‍റെ സ്വപ്നം കത്തിച്ചു !

2 comments:

  1. ഞാന്‍ പറയാന്‍ കൊതിച്ചത്

    ReplyDelete
  2. മഴ പെയ്യുമ്പോഴൊക്കെ,
    സ്നേഹത്തിന്റെ പന്തലായി പൂത്ത് നിന്ന് ,
    ഒരായിരം കിളിക്കുഞ്ഞുങ്ങളെ
    അടവച്ച് വിരിയിച്ച്,
    തണലാവുന്നത് സ്വപ്നം കണ്ടൊരു
    വിത്താണ് ഞാന് !

    ReplyDelete