Wednesday, September 12, 2012

ആതുരാലയം

ഓരോ മുറികളും
ഓരോ തേങ്ങലായിരുന്നു 
പുഴുക്കളും വൃണങ്ങളും 
പൊള്ളലുകളും 
വേദനിച്ചു  നിലവിളിക്കുന്നു !
വാര്‍ഡുകളില്‍ 
അവശമായ വര്‍ത്തമാനങ്ങളും 
അസാധാരണമായ സഹനവും,
ലേബര്‍റൂമിന്‍റെ വാതിലുകള്‍ക്കിടയിലൂടെ 
മൌനത്തെ തകര്‍ത്ത്
വഴുവഴുപ്പില്‍ 
കരഞ്ഞുപിടയ്ക്കുന്ന 
അമ്മമാരും കുഞ്ഞുങ്ങളും !
വീല്‍ ചെയറിലൊരു 
വാര്‍ദ്ധക്യം ഇഴയുന്നു !
ഇന്‍റെസീവ് കെയര്‍ യൂണിറ്റിലെ 
പ്രതീക്ഷ തോര്‍ന്ന ചിരിയും !
മരുന്നും കണ്ണീരും മണക്കുന്ന 
വരാന്തയിലൂടെ,
ചിറകരിയപ്പെട്ട മാലാഖമാര്‍ 
കിതച്ചുകൊണ്ടോടുന്നു 
വെപ്രാളത്തോടെ ഒഴിഞ്ഞു പോകുന്നൊരു 
ജീവനെ പിടിച്ചു നിറുത്താന്‍ !
ഇതെല്ലാം കണ്ടട്ടഹസിക്കുന്നു 
കാലവും കാലന്മാരും !

1 comment:

  1. ഒരു ഹോസ്പിറ്റലിലെ വിവിധ വാർഡുകളിലെ വേദനകളും, ജീവിതങ്ങളേയും, ചില വ്യർത്ഥതകളേയും ചുരുങ്ങിയ വരികളിൽ പകർത്തി വെയ്ക്കുന്നു

    ReplyDelete