ദൂരങ്ങളെത്ര മാറ്റി നട്ടാലും
വേരുകള്‍ നിന്നിലേയ്ക്ക് മാത്രം,
നിന്‍റെ പ്രകാശത്തിലേയ്ക്കും
ആ അനുരാഗത്തിന്‍റെ നനവിലേയ്ക്കും മാത്രം
നീളുന്നൊരു കാട്ടുചെടിയാണ് ഞാന്‍ !
ചീവീടുകള്‍ പറ്റിപ്പിടിക്കുകയും
നിറുത്താതെ ചിലയ്ക്കുകയും ചെയ്യുന്ന
വന്യതയില്‍ , പൂക്കള്‍ നിറയ്ക്കുന്ന
വള്ളികളുടെ മൌനം
ചുറ്റുപിണഞ്ഞുകയറുന്നൊരു കാട്ടുചെടി !
ആ കാട്ടു ചെടിക്കുണ്ടൊരു മൌനം...
ReplyDeleteആ കാട്ട് പൂക്കള്‍ക്കൊണ്ടൊരു സുഗന്ധം...
ഓരോ ഇലയിലും തുടിക്കുന്നൊരു പ്രണയം..
എത്ര അകറ്റി നിര്‍ത്തിയാലും ..
ReplyDeleteമനസ്സിനുള്ളില്‍ നിന്നും ഉതിരുന്ന സ്നേഹം
എങ്ങനെയാണ് തടഞ്ഞു നിര്‍ത്തുവനാകുക ..
അവന്റെ സ്നേഹരശ്മികളിലേ നിനക്ക്
ജീവനുള്ളു എന്നറിയുക ... നീ തേടുന്നത് അതാണെന്നും ..
പുറമേ സൗരഭ്യവും , കുളിരും നിറഞ്ഞാലും
അകം എന്നും വേവുപഥങ്ങളില്‍ തേടുന്നത് .......!