Wednesday, September 26, 2012

പ്രപഞ്ചം


പുലരിയോരോന്നും മിഴിതുറക്കുന്നത് നിന്നിലേയ്ക്കാണെങ്കില്‍, പകലിനെ ഞാന്‍ പ്രണയിക്കാം ! ഓരോ ഇരവും കൂമ്പുന്നത്, നിന്‍റെ സ്വപ്‌നങ്ങള്‍ നിറഞ്ഞ നിദ്രയിലേയ്ക്കാണെങ്കില്‍, രാവിനെയും ഞാന്‍ പ്രണയിക്കാം ! ഓരോ ജന്മവും നിനക്കായാണെങ്കില്‍ ആയുസ്സെല്ലാം ഞാന്‍ കൈകൂപ്പിയേറ്റുവാങ്ങാം ! ഓരോ ഈരടിയും നിന്നെക്കുറിച്ചാണെങ്കില്‍, ഈ പാട്ടും, ഓരോ കിരണവും നിന്നെ തൊടുന്നുവെങ്കില്‍, ഈ സൂര്യനെയും, ഓരോ തുള്ളിയും നിന്നെ ചുംബിക്കുന്നുവെങ്കില്‍, ഈ മഴയും, ഓരോ മരണവും നിന്നോട് ചേരുന്നുവെങ്കില്‍, ഈ മൃതിയും, ഞാന്‍ സ്വന്തമാക്കാം !! ഓരോ അണുവും നിന്നെയോര്‍ക്കുന്നുവെങ്കില്‍ ഞാനീ പ്രപഞ്ചമാവാം ... !!

6 comments:

  1. കൊള്ളാം കേട്ടോ ....

    ഒരു പുസ്തകം ഒക്കെ ഇറക്കുമ്പോ ഒന്ന് പറഞ്ഞാലെന്താ ? എന്നാലല്ലേ അതൊന്നു വാങ്ങി വായിക്കാന്‍ ഒക്കൂ

    ReplyDelete
  2. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. ഇത് വായിച്ചു ഞാന്‍ ഒരു ഫാന്‍ ആയോ എന്ന് സംശയം..നന്നായിരിക്കുന്നു..

    ReplyDelete
  4. ഓരോ മരണവും നിന്നോട് ചേരുന്നുവെങ്കില്‍, ഈ മൃതിയും, ഞാന്‍ സ്വന്തമാക്കാം !! ഓരോ അണുവും നിന്നെയോര്‍ക്കുന്നുവെങ്കില്‍ ഞാനീ പ്രപഞ്ചമാവാം ... !!

    ReplyDelete
  5. ഓരോ ഈരടിയും
    നിന്നെക്കുറിച്ചാണെങ്കില്‍,
    ഈ പാട്ടും,
    ഓരോ കിരണവും
    നിന്നെ തൊടുന്നുവെങ്കില്‍,
    ഈ സൂര്യനെയും,
    ഓരോ തുള്ളിയും
    നിന്നെ ചുംബിക്കുന്നുവെങ്കില്‍,
    ഈ മഴയും,
    ഓരോ മരണവും
    നിന്നോട് ചേരുന്നുവെങ്കില്‍,
    ഈ മൃതിയും,
    ഞാന്‍ സ്വന്തമാക്കാം !!
    അതി മനോഹരം

    ReplyDelete