Friday, September 14, 2012

അമ്മയുടെ മടിയില്‍

കണ്ണു തുറന്നപ്പോഴേ 
എന്നിലേയ്ക്ക് വീണ 
അമ്മയുടെ ആനന്ദാശ്രുവും 
ചുടുചുംബനവുമായിരുന്നു 
ജീവിതത്തിലെ ആദ്യത്തെ സമ്മാനം !! 
കാലുറയ്ക്കും മുന്‍പേ, 
അമ്മ അണിയിച്ച 
നിറയെ മണിയുള്ള കാല്‍ത്തളയും, 
കവിളത്തെ മറുകും രണ്ടാമത്തേതും !! 
ഇന്നുമാ കുഞ്ഞായി 
അമ്മയുടെ മടിയില്‍ ഓര്‍മ്മകള്‍ ... !!

5 comments:

  1. ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് അമ്മയുടെ മടിത്തട്ടാണ്. ആശംസകള്‍.

    ReplyDelete
  2. നിങ്ങള്‍ ഒരു കവിത പ്രോസിസ്സിംഗ് മെഷീന്‍ തന്നെ.
    ശരീരം ഒന്ന് മുറിഞ്ഞാല്‍, മനസ് ഒന്ന് നോന്താല്‍, അമ്മയുടെ മടിത്തട്ടില്‍ കിട്ടുന്ന സ്വാന്ത്വനം വേറെ എവിടെ കിട്ടും.
    കവിത നന്നായി എന്ന് പ്രത്യേകം പറയണ്ടല്ലോ.

    ReplyDelete
  3. അമ്മയെക്കുറിച്ച് ഒരു മാത്രാ ഓര്‍ക്കാന്‍ കഴിഞ്ഞു

    ReplyDelete