Sunday, September 2, 2012

അഗ്നി,

ഉറങ്ങാന്‍ കിടന്ന തിരക്കിന്‍റെ 
ശാന്തതയിലേയ്ക്ക് മരണം 
ചുമന്നൊരു ടാങ്കര്‍ലോറി 
നിശബ്ദതയുടെ ഡിവൈഡറുകള്‍ 
തകര്‍ത്തുകൊണ്ട് ഇരച്ചുകയറി !
സായംസന്ധ്യയുടെ ഉറക്കച്ചവടില്‍,
മൃതി ആളിപ്പടര്‍ന്നു !
അഗ്നി,
വെറിയോടെ ഓടിയിറങ്ങി വിഴുങ്ങിയ 
തെരുവുകളില്‍ മാംസം ചിതറിയുരുകിയപ്പോള്‍ 
വെന്റിലേറ്ററില്‍  
പൊള്ളി വിറച്ച് മനുഷ്യജന്മങ്ങള്‍ 
ഈയാംപാറ്റകളെ പോലെ !

4 comments:

  1. വിധിയുടെ വിളയാട്ടം അല്ലെ?

    ReplyDelete
  2. അഗ്നിയുടെ വേവില്‍ നിന്നും രക്ഷപ്പെട്ട് 19 പേര്‍ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ കണ്ണുനീരായി... ആളിപ്പടര്‍ന്നു വിധിയും നടത്തട്ടെ താണ്ഡവം നിസ്സഹായരായി നില്‍ക്കുന്ന ഒന്നുമറിയാത്തവര്‍ക്ക് നേരെ..

    ReplyDelete
  3. മനുഷ്യന്‍ ഏറ്റവും സുരക്ഷിതമായും സ്വസ്ഥമായും ഉറങ്ങുന്നത് സ്വന്തം വീട്ടിലാണ്. ആ ഉറക്കം പോലും വീണ്ടും ഉണരുമെന്നു പ്രതീക്ഷയില്ലാതതാകുമ്പോള്‍, നമ്മള്‍ എത്ര നിസ്സാരനമാരാണെന്നു ചിന്തിച്ചു പോകുന്നു...

    ReplyDelete
  4. http://www.facebook.com/media/set/?set=a.3084259723882.101106.1785566003&type=1

    ReplyDelete