പാദങ്ങളില്‍ മുള്ളുതറഞ്ഞതും
ചോര പൊടിയുന്നതുമറിയാതെ
ഒറ്റനക്ഷത്രത്തെ നോക്കി
എന്‍റെ രാവുകള്‍
ഇരുള് ചവുട്ടി നടക്കുകയാണ്
കടലെന്ന ഗോവണി കടന്നാല്‍
എന്‍റെ താരകത്തിനൊപ്പമെത്തും പോലും...
എന്നെ കാത്തുനില്‍ക്കുന്നത്
ഇരമ്പിപ്പായുന്ന കടല്‍ക്കാറ്റും
വാ പിളര്‍ന്നു വരുന്ന സ്രാവുകളും
പിന്നെ... കടലാഴങ്ങളും ..
നീന്താനറിയാത്തവള്‍ കടലുതാണ്ടുമ്പോഴും
എന്‍റെ നക്ഷത്രം ചിരിയോടെ നോക്കിനില്‍ക്കും
ഒരു കൈ നീട്ടി തൊടാതെ ..
ഒന്ന് ചുംബിക്കാതെ ...
ഒടുവില്‍ ഞാനുമൊരു നക്ഷത്രമാവും..
പിന്നീടാരും ആ പഴയ
ഒറ്റനക്ഷത്രത്തെ കാണില്ല.. !!
ചോര പൊടിയുന്നതുമറിയാതെ
ഒറ്റനക്ഷത്രത്തെ നോക്കി
എന്‍റെ രാവുകള്‍
ഇരുള് ചവുട്ടി നടക്കുകയാണ്
കടലെന്ന ഗോവണി കടന്നാല്‍
എന്‍റെ താരകത്തിനൊപ്പമെത്തും പോലും...
എന്നെ കാത്തുനില്‍ക്കുന്നത്
ഇരമ്പിപ്പായുന്ന കടല്‍ക്കാറ്റും
വാ പിളര്‍ന്നു വരുന്ന സ്രാവുകളും
പിന്നെ... കടലാഴങ്ങളും ..
നീന്താനറിയാത്തവള്‍ കടലുതാണ്ടുമ്പോഴും
എന്‍റെ നക്ഷത്രം ചിരിയോടെ നോക്കിനില്‍ക്കും
ഒരു കൈ നീട്ടി തൊടാതെ ..
ഒന്ന് ചുംബിക്കാതെ ...
ഒടുവില്‍ ഞാനുമൊരു നക്ഷത്രമാവും..
പിന്നീടാരും ആ പഴയ
ഒറ്റനക്ഷത്രത്തെ കാണില്ല.. !!
വളരെ നല്ലൊരു കവിത
ReplyDeleteശുഭാശംസകൾ...
നക്ഷത്രങ്ങള്‍ തിളങ്ങുന്നു!
ReplyDeleteഒറ്റ നക്ഷത്രം!
ReplyDelete