അരണ്ട നിയോണ്‍ വെളിച്ചത്തില്‍
നക്ഷത്രഹോട്ടലുകളില്‍
രാവുകള്‍
ആടിത്തിമിര്‍ക്കുകയും
തെറ്റുന്ന നടകളില്‍
പണസഞ്ചിയുടെ ഭാരത്തില്‍
മുഖം പൂഴ്ത്തി
തളര്‍ന്നുറങ്ങുകയും
കാലമാം സൌഹൃദം
കാലില്‍ വിഷം തീണ്ടിയപ്പോള്‍
വേച്ചു വേച്ച്
തെറ്റുകളിലേയ്ക്ക് നടക്കുകയും
ചെയ്യ്തപ്പോള്‍
അമ്മയെന്ന പുണ്യത്തില്‍ നിന്നും
അവരുടെ പുഞ്ചിരിയെന്ന
അമൃതില്‍നിന്നും
എത്ര ദൂരം നീ സഞ്ചരിച്ചു ?
നീയുറങ്ങാതെ കരഞ്ഞപ്പോഴൊക്കെയും
അവരുറങ്ങാതെ
നിനക്കൊപ്പം വിലപിച്ചിരുന്നു ..
വിയര്‍പ്പു വിറ്റ് നിന്നെയൂട്ടി ..
നിന്‍റെ ചിറകുകളില്‍ ഊര്‍ജ്ജം നിറച്ചു ..
നീ പറന്നുയര്‍ന്നു .. !!
പിന്നീടൊരിക്കലും അവരുറങ്ങിയില്ല
നിന്‍റെ ഒരു വാക്കിന്‍റെ ഭിക്ഷക്കായ്
കാത്തിരുന്ന അമ്മയുണ്ടായിരുന്നു നിനക്ക്..
ഒരു നോക്ക് കാണുവാനാവാതെ
ഒരു സ്പര്‍ശനത്തില്‍
സാന്ത്വനിപ്പിക്കാതെ
നിന്‍റെ പേര് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ്
ഒരമ്മയുടെ ചലനമറ്റു ആഴ്ചകള്‍ക്ക് മുന്‍പ്..
ഇന്നലെ ഞങ്ങള്‍ നിന്‍റെയൊരു
നിധികണ്ടെടുത്തു ..
പക്ഷെ നീയത് കാണാതെ പോയി..
എപ്പോഴോ അത് നിന്‍റെ മനസ്സിന്‍റെ
ദുര്‍ഗന്ധം മാത്രമായി മാറിയിരുന്നു ..
നക്ഷത്രഹോട്ടലുകളില്‍
രാവുകള്‍
ആടിത്തിമിര്‍ക്കുകയും
തെറ്റുന്ന നടകളില്‍
പണസഞ്ചിയുടെ ഭാരത്തില്‍
മുഖം പൂഴ്ത്തി
തളര്‍ന്നുറങ്ങുകയും
കാലമാം സൌഹൃദം
കാലില്‍ വിഷം തീണ്ടിയപ്പോള്‍
വേച്ചു വേച്ച്
തെറ്റുകളിലേയ്ക്ക് നടക്കുകയും
ചെയ്യ്തപ്പോള്‍
അമ്മയെന്ന പുണ്യത്തില്‍ നിന്നും
അവരുടെ പുഞ്ചിരിയെന്ന
അമൃതില്‍നിന്നും
എത്ര ദൂരം നീ സഞ്ചരിച്ചു ?
നീയുറങ്ങാതെ കരഞ്ഞപ്പോഴൊക്കെയും
അവരുറങ്ങാതെ
നിനക്കൊപ്പം വിലപിച്ചിരുന്നു ..
വിയര്‍പ്പു വിറ്റ് നിന്നെയൂട്ടി ..
നിന്‍റെ ചിറകുകളില്‍ ഊര്‍ജ്ജം നിറച്ചു ..
നീ പറന്നുയര്‍ന്നു .. !!
പിന്നീടൊരിക്കലും അവരുറങ്ങിയില്ല
നിന്‍റെ ഒരു വാക്കിന്‍റെ ഭിക്ഷക്കായ്
കാത്തിരുന്ന അമ്മയുണ്ടായിരുന്നു നിനക്ക്..
ഒരു നോക്ക് കാണുവാനാവാതെ
ഒരു സ്പര്‍ശനത്തില്‍
സാന്ത്വനിപ്പിക്കാതെ
നിന്‍റെ പേര് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ്
ഒരമ്മയുടെ ചലനമറ്റു ആഴ്ചകള്‍ക്ക് മുന്‍പ്..
ഇന്നലെ ഞങ്ങള്‍ നിന്‍റെയൊരു
നിധികണ്ടെടുത്തു ..
പക്ഷെ നീയത് കാണാതെ പോയി..
എപ്പോഴോ അത് നിന്‍റെ മനസ്സിന്‍റെ
ദുര്‍ഗന്ധം മാത്രമായി മാറിയിരുന്നു ..
വളരെ വളരെ ഹൃദയസ്പർശിയായ ഒരു കവിത
ReplyDeleteശുഭാശംസകൾ...
ആഴ്ചകള്‍ക്ക് മന്‍പ് - മുന്‍പ് ??
ReplyDelete(തിരുത്തിയതിനു ശേഷം ഈ കമന്റ് remove ചെയ്തോളൂ... )
പറക്കമുറ്റിയാല്‍ തള്ളക്കിളി വേണ്ടെന്നാണിപ്പോള്‍!!
ReplyDelete