എവിടെയാണ് പൂക്കള്‍ പൂക്കാത്തത് ??
പുഴയിലും പുഴയോരത്തും
കാട്ടിലും മേട്ടിലും
തെരുവിലും നഗരവീഥിയിലും
മരുഭൂമിയിലും മഞ്ഞിലും... !
എന്തിനേറെ എന്‍റെ
ചിന്തകളില്‍ പോലും പൂക്കാറുണ്ട്
ചില കാട്ടുവള്ളികള്‍..:;
അനുവാദമില്ലാതെ
സ്നേഹിക്കപ്പെടുന്ന
വര്‍ണ്ണങ്ങളാണ് പൂക്കള്‍... !!
അനുവാദം കാത്തുനില്‍ക്കാതെ
കൊഴിയുന്ന കിനാവ് പോലെയും ... !!
ഒരു പൂക്കാലം!
ReplyDelete