Saturday, August 24, 2013

പ്രതികാരം

കാതോര്‍ത്തിരിക്കൂ നീ ,
മേഘപ്പെയ്ത്തിനൊപ്പം
എന്‍റെ ഗര്‍ജ്ജനങ്ങള്‍
കര്‍ണ്ണങ്ങള്‍ ,തുരന്നു
കയറുന്നൊരു നാളിനായ്..

കണ്‍പാര്‍ത്തിരിക്കൂ
രാത്രിയില്‍ ചങ്ക് തകര്‍ന്നു
ചോരുന്ന ആകാശച്ചെരുവില്‍നിന്നും
നിന്നിലേക്ക്‌ നീളുന്ന
ഒരു വാള്‍മുനയ്ക്കായ് ..

കാത്തിരിക്കൂ
കടലില്‍ കനല്‍ വിരിച്ച്
സൂര്യമുഖത്തുനിന്നും
നിന്നിലേക്ക്‌ ഞാനൊരു
താണ്ഡവമാടി വരും ...

ഒരു പൂവിതളിന്‍റെ ജന്മത്തില്‍നിന്നും
പകയുടെ ചൂളയിലേയ്ക്കെന്നെ
എറിഞ്ഞുവീഴ്ത്തിയത് നീയാണ്
ഇനിയൊരൂഴം നിനക്കില്ല
കനലില്‍ വീണു ചിറകെരിയുമ്പോള്‍
നീയെന്നെ ഓര്‍ക്കുക... 

2 comments:

  1. ഇന്നത്തെ കവിതകളില്‍ ആ നക്ഷത്രത്തിളക്കമാണ് ഏറെ തിളങ്ങിയത്!!

    ReplyDelete