Sunday, August 25, 2013

പ്രതീക്ഷിക്കാതിരുന്ന ദൂരം

ഒരു വടിയുടെ ചൂട് പേടിച്ച്
പണ്ട് ഞാന്‍
പാദങ്ങള്‍ വെള്ളിത്തില്‍
പൂഴ്ത്തിവച്ച് പഠിച്ചെടുത്ത
അറ്റ്ലസിലെ പലവിധ നിറമുള്ള
ലോകങ്ങളിലൂടെ ഇന്ന് ഞാന്‍
പദമൂന്നി നടക്കുന്നു ...
അന്ന് വായിച്ച
നിറങ്ങള്‍ പലയിടത്തും മങ്ങിയിരിക്കുന്നു ..
ചിലയിടങ്ങളില്‍ ചോരചുവപ്പും .. !
വായിച്ചറിഞ്ഞതില്‍ നിന്നും
യാഥാര്‍ത്യത്തിലേയ്ക്ക്
ഇത്ര ദൂരമോ ??

3 comments:

  1. കേട്ടതും,കണ്ടതും

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. കേട്ടതെവിടെ
    കണ്ടതെവിടെ

    ഇത് വല്ലാതെയങ്ങിഷ്ടപ്പെട്ടു കേട്ടൊ

    ReplyDelete
  3. ദൂരങ്ങള്‍ അടുക്കുന്നു!കാഴ്ചകള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നു!!
    ആശംസകള്‍

    ReplyDelete