നഗരങ്ങള്‍ തോറും
കൂണുകള്‍ പോലെ
ദേവാലയങ്ങള്‍ .. !
സ്വര്‍ണ്ണത്തിലും
വെള്ളിയിലും കുളിച്ച്
ദൈവങ്ങള്‍ അരങ്ങില്‍
കൈകള്‍ വിരിച്ചു നില്‍ക്കുന്നു !
പാദത്തിങ്കല്‍ ഭക്തരെ
ഉറ്റു നോക്കിക്കൊണ്ട്
നേര്‍ച്ചപ്പെട്ടികള്‍
അത്യാഗ്രഹത്തോടെ വളരുന്നു...
ചില കീശകള്‍
കുടവയറുകള്‍ പോലെയും.. !!
അതിനു ചുറ്റിലും
കറുത്തതും വെളുത്തതുമായ
മനസ്സുകളുടെ
പ്രാര്‍ഥനാജപങ്ങള്‍ ..
തോട്ടപ്പുറം നാറിയൊരു
ഓടയുടെ വക്കത്ത്
പട്ടിണിപ്പാവങ്ങള്‍ വ്യഭിചരിക്കുന്നു !
ചോരക്കുഞ്ഞുങ്ങള്‍ അലമുറയിടുന്നു !
അവരുടെ ദൈവത്തെ
ദേവാലയത്തില്‍ തളച്ചിട്ടിരിക്കുകയാണത്രെ..
കൂണുകള്‍ പോലെ
ദേവാലയങ്ങള്‍ .. !
സ്വര്‍ണ്ണത്തിലും
വെള്ളിയിലും കുളിച്ച്
ദൈവങ്ങള്‍ അരങ്ങില്‍
കൈകള്‍ വിരിച്ചു നില്‍ക്കുന്നു !
പാദത്തിങ്കല്‍ ഭക്തരെ
ഉറ്റു നോക്കിക്കൊണ്ട്
നേര്‍ച്ചപ്പെട്ടികള്‍
അത്യാഗ്രഹത്തോടെ വളരുന്നു...
ചില കീശകള്‍
കുടവയറുകള്‍ പോലെയും.. !!
അതിനു ചുറ്റിലും
കറുത്തതും വെളുത്തതുമായ
മനസ്സുകളുടെ
പ്രാര്‍ഥനാജപങ്ങള്‍ ..
തോട്ടപ്പുറം നാറിയൊരു
ഓടയുടെ വക്കത്ത്
പട്ടിണിപ്പാവങ്ങള്‍ വ്യഭിചരിക്കുന്നു !
ചോരക്കുഞ്ഞുങ്ങള്‍ അലമുറയിടുന്നു !
അവരുടെ ദൈവത്തെ
ദേവാലയത്തില്‍ തളച്ചിട്ടിരിക്കുകയാണത്രെ..
നീരുള്ള കവിതയാണല്ലോ. എന്തിനാ വെറുതെ പിഴിഞ്ഞ് ഉണക്കുന്നത്?
ReplyDeleteവളരെ നല്ല രചന.
ReplyDeleteശുഭാശംസകൾ...
സ്വര്‍ണ്ണദൈവങ്ങള്‍
ReplyDeleteമനുഷ്യദൈവങ്ങള്‍
ഇവിടെ മനുഷ്യന് മാത്രം ദൈവമില്ല
സാമൂഹ്യനീതി താറുമാറായിക്കൊണ്ടിരിയ്ക്കുന്ന നമ്മുടെ സമൂഹത്തില്‍ സാമൂഹ്യതിന്മ പെരുകിക്കൊണ്ടിരയ്ക്കുകയാണ് ഇതിന് ഉത്തരവാദി ദൈവമല്ല. മാന്ന്യന്‍മാരുടെ വേഷം കെട്ടി സാമൂഹ്യദ്രോഹം നടത്തി കീശയും വയറും വീര്‍പ്പിയ്ക്കുന്നവര്‍ അവരുടെ രക്ഷകനായും, നിര്‍വിഘ്നം തങ്ങളുടെ പ്രവര്‍ത്തികളെ സുഗമമായി കൊണ്ടുപോകുന്നതിനുള്ള സഹായി ആയും ക്ഷേത്രങ്ങള്‍ക്കുള്ളില്‍ കുടിയിരുത്തിയ ദൈവങ്ങളെ നിയോഗിച്ചിരിയ്ക്കുകയാണ്. അതിനായി അവര്‍ ദൈവങ്ങള്‍ക്ക് കപ്പം കൊടുക്കുന്നു. ഇക്കാരണത്താലാണ് പലരും ഇതുപോലുള്ള കവിതക്ള്‍ രചിയ്ക്കുന്നത്.
ReplyDeleteപ്രണയത്തെ കുറിച്ചും കവിത രചിയ്ക്കാറുള്ള താങ്കളുടെ ഈ കവിതയ്ക്ക് 'ഭക്തി' എന്ന പേര് തീരെ അനുചിതമായിപ്പോയി. പ്രണയത്തിന്റെ സമ്പൂര്‍ത്തിയാണ് ഭക്തി, ഭക്തിയ്ക്കും സമ്പൂര്‍ത്തിയുണ്ട് (മറ്റൊരവസരത്തില്‍ പറയാം).
'ദേവദാസ്'എന്ന പടം കണൂ
ഭക്തമീരയെ അറിയില്ലേ...?