Saturday, August 17, 2013

ശബ്ദമില്ലാത്ത പിന്‍വിളി

എന്‍റെ അനാഥമായ
കുഴിമാടത്തിനുമേല്‍
വന്നു പതിക്കുന്ന
ഞെട്ടറ്റ ഉണക്കിലയില്‍ പോലും
ഞാന്‍ കാതോര്‍ത്തിരിക്കുന്നു ,
നിന്‍റെ നേര്‍ത്ത ചുണ്ടുകളുടെ ലാളന ...
ഹാ...
അറിയാതെ പെയ്യ്‌തു പോയ രാമഴയില്‍
അല്ലെങ്കിലൊരു കാറ്റിന്‍റെ വിളിയില്‍
നീ വഴി മാറി എന്നെ തിരയുന്നുവോ ??

4 comments:

  1. മോഹങ്ങള്‍ മരിക്കുമോ!

    ReplyDelete
  2. Hey,

    Your Writings Seems to Look Good.
    We Would Like to Advertise on Your Blog.
    Please mail me @ oxterclub@gmail.com

    ReplyDelete
  3. വരാനുള്ളത് വഴിയില്‍ തങ്ങില്ല....കൊള്ളാം നല്ല വരികള്‍

    ReplyDelete
  4. വരണ്ട പ്രണയത്തിന്റെ ചിന്തകള്‍ ..
    വിരഹത്തിന്റെ ഒരു തുണ്ട് ചിന്തകളേ
    വഹിച്ച് കൊണ്ട് പൊകുന്നത് അനാഥമായ കല്ലറകളിലേക്ക് ..
    അല്ലെങ്കിലും ആര്‍ക്ക് ആരുണ്ടിവിടെ ..?
    നാടകങ്ങളുടെ അവര്‍ത്തന മുഖങ്ങള്‍ മാത്രം സഖീ ..

    ReplyDelete