ഒരേ പുഴയെ പലതായ് മുറിച്ച്
പാളത്തിന്‍റെ നെഞ്ചിലൂടെ
അലറിക്കൊണ്ടൊരു
തീവണ്ടി പോകുന്നു..
എത്ര മനസ്സുകളുടെ
ചിന്തകള്‍ വീണ്
ഒളങ്ങള്‍ ജനിക്കുന്നു അങ്ങ് താഴെ..
കരിങ്കല്‍പ്പാറകള്‍ തുരന്നും
മരങ്ങളെയും മനുഷ്യരെയും
ഓര്‍മ്മകകള്‍ക്ക് പിന്നിലാക്കിയും ,
ഞാന്‍ മാത്രമുള്ളോരു
തീവണ്ടി പായുന്നു
കാലത്തിനു കുറുകെ..
വെറുതെ പുകതുപ്പിക്കൊണ്ട് ..
കവിത കൊള്ളാം...:)
ReplyDeleteഓളങ്ങള്‍ അകലെയ്ക്ക് അലയടിച്ചകലുന്നു.
ReplyDeleteനോണ്‍ സ്റ്റോപ് തീവണ്ടി
ReplyDeleteലക്ഷ്യം എങ്ങോട്ടാണ്?
ReplyDeleteആശംസകള്‍
നല്ല കവിത
ReplyDeleteശുഭാശംസകൾ...