Monday, August 19, 2013

സ്നേഹപൂര്‍വ്വം

മഴമുത്തുകള്‍കൊണ്ട്  മനസ്സ് നിറച്ച
ഒരു മനുഷ്യജന്മം ..
പൂവിന്‍റെ ഹൃത്തില്‍ നിന്നും
വര്‍ഷമേഘക്കുഞ്ഞുങ്ങളെ
ക്യാമറക്കണ്ണുകളിലേയ്ക്ക്
ഒപ്പിയെടുത്ത ഒരാള്‍ ..
ഓരോ മഴക്കാലത്തെയും
ശേഖരിച്ച് നനയാതെ
ഭാവിയിലേയ്ക്ക് ലാമിനേറ്റ്
ചെയ്യ്തു വച്ച കലാകാരന്‍ ..
മഴച്ചിത്രങ്ങള്‍ മനസ്സ് നിറയ്ക്കുമ്പോള്‍
മഴയോടൊപ്പം മറഞ്ഞ
വിക്ടറിന് സ്നേഹപൂര്‍വ്വം ...

4 comments:

  1. ഫോട്ടോഗ്രാഫർ..

    ഉചിതമായ കവിത

    ശുഭാശംസകൾ.....

    ReplyDelete
  2. മഴയിലൂടെ നടന്ന് ,
    മഴയിലൂടെ അലിഞ്ഞ്
    മഴയിലൂടെ പൊയവന്‍ " വിക്ടര്‍ ജോര്‍ജ് "
    ഒരൊ ക്ലിക്കുകളും മഴയേ കൊണ്ട് തരും ..
    ഒരിക്കല്‍ അവിചാരിതമായ് കണ്ടു മുട്ടിയിരുന്നു ...
    വല്ലാത്തൊരു നൊമ്പരമാണെന്നും ഈ മനസ്സിനേ ഓര്‍ക്കുമ്പൊള്‍ ..
    മഴയുടെ നനുത്ത സ്പര്‍ശം വന്നണയും ,, മരണത്തിന്റെ തണുപ്പ് ..

    ReplyDelete
  3. വിക്ടര്‍ ജോര്‍ജിനെ ഈ ദിനം സ്മരിച്ചത്‌ ഉചിതം.

    ReplyDelete
  4. മഴയിലലിഞ്ഞുപോയൊരാള്‍

    ReplyDelete