വഴിയോരങ്ങളില്‍ ചിലയിടത്ത്
ഇന്നും കാണാം തുരുമ്പിച്ചു തുടങ്ങിയ
പോസ്റ്റ്‌ബോക്സുകള്‍ ..
ഇതിനിടയിലെപ്പോഴോമെയിലുകളും
ഫോണ്‍കോളുകളും
അനാഥമാക്കിയ പ്രണയലേഖനങ്ങളും
സ്നേഹസന്ദേശങ്ങളും ..
ഓരോ പോസ്റ്റ്‌ബോക്സുകളും
ഉദരത്തില്‍ ചുമന്നിട്ടുണ്ടാവും
ഒട്ടേറെ രാത്രികളുടെ
തീവ്രമായ കണ്ണീരും ,
വിറയാര്‍ന്ന വിരലുകളുടെ
ചേലില്ലാത്ത കൈപ്പടയും ,
അമ്മമനസുകളും
പുത്രദു:ഖങ്ങളും ..
ഡിലീറ്റ് ചെയ്യപ്പെടുന്ന മെയിലുകള്‍ ,
ഇഗ്നോര്‍ ചെയ്യപ്പെടുന്ന ചാറ്റുകള്‍,
എങ്കിലും...
ചിലരൊക്കെ ഇപ്പോഴും കാത്തുവച്ചിട്ടുണ്ടാവും
ചിതലരിക്കാത്ത
ഈറനിറങ്ങാത്ത
കത്തുകളിലെ
സുവര്‍ണ്ണാക്ഷരങ്ങള്‍.. ..
പൊട്ടിച്ചു നോക്കാതെ കിടപ്പുണ്ടാവും
എവിടെയൊക്കെയോ
നെഞ്ചുരുക്കി പൊതിഞ്ഞയച്ച
രക്തവര്‍ണ്ണമുള്ള അക്ഷരങ്ങള്‍ ..
രണ്ടു രൂപയുടെ സ്റ്റാമ്പ്
അഞ്ചു രൂപയുടെ ഇന്‍ലന്‍ഡ്,
അതില്‍ വിലമതിക്കാനാവാത്ത
എത്ര ലോകങ്ങള്‍..
എത്ര പറുദീസകള്‍.....,
ആരും വായിക്കാതെ
പൊടിതിന്നുകിടക്കുന്ന പുസ്തകങ്ങള്‍
ആരാരും കാണാതെ
ഉള്ളില്‍ സൂക്ഷിക്കുന്ന
സപ്തവര്‍ണ്ണങ്ങളുള്ള പ്രണയം ..
ചോദ്യങ്ങള്‍ക്കും
പരിഭവങ്ങള്‍ക്കും മറുപടിക്കായ്
ഇന്നും അനാഥമായി കാത്തു കിടക്കുന്നു
ചില പോസ്റ്റുബോക്സുകള്‍.... !,...!
കാത്തിരിക്കുന്നു.മഷിയുടെ മണമുള്ള അക്ഷരങ്ങളുടെ കടലാസുതുണ്ടുകളെ.
ReplyDeleteശ്ശോ...നൊസ്റ്റാള്‍ജിയ!!
ReplyDeleteവേസ്റ്റാകാൻ പോകുന്ന ബോക്സുകൾ!!
ReplyDeleteവളരെ നല്ല കവിത
ശുഭാശംസകൾ...
പഴകുമ്പോഴെല്ലാം തുരുമ്പെടുക്കുന്നു!
ReplyDeleteനല്ല കവിത
ആശംസകള്‍
:)
ReplyDeleteതുരുമ്പിച്ച ഓർമ്മകളിലാണ് ഏറ്റവും കൂടുതൽ ഗൃഹാതുരത ... ഞാൻ സെന്റി ആയി ...ശ്ശൊ
ReplyDeleteകമ്പിയില്ലാക്കമ്പി പോലെ കത്തുകളും ചരിത്രമാവുന്ന കാലം വിദൂരമല്ല...
ReplyDeleteവായിക്കപ്പെടാതെ പോയ വായനക്കാരനറിയാതെ പോയ ചില കത്തുകള്‍! ഉള്ളിലെന്തെന്ന കൌതുകം, ആശങ്ക, സംശയം!
ReplyDeleteഓർമയിലെ നന്മ
ReplyDelete