Friday, August 16, 2013

നിശബ്ദസൌന്ദര്യം

എനിക്ക് ജീവിക്കേണ്ടത്
ആകാശപ്പരപ്പായോ ..
നീളുന്ന സംഗീതമായോ അല്ല ..
പൂക്കുന്ന ചില്ലയിലെ
പാടുന്ന കുയിലോ
നിറങ്ങള്‍ ചാര്‍ത്തുന്ന
വസന്തമായോ അല്ല ..
കവിതയായോ
നിലാവായോ  നിഴലായോ  അല്ല..
നിങ്ങളുടെ മനസ്സിലേയ്ക്ക്
അരിച്ചിറങ്ങുന്ന
മൌനത്തിന്‍റെ
ഒറ്റയടിപാതയായാണ്‌ ... 

4 comments:

  1. മൗനത്തിന്റെ ആ ഒറ്റയടിപ്പാത നൊമ്പരം തരാതിരിക്കട്ടെ - സന്തോഷം തന്നില്ലെങ്കിലും.

    ReplyDelete
  2. മൗനത്തിന് സംസാരശേഷീ കൂടും ..
    അതിലൂടെ നീളന്‍ യാത്രകള്‍ പൊകാനാകും
    പറഞ്ഞതും പറയാത്തതുമായ ഒട്ടേറെ വര്‍ണ്ണങ്ങള്‍ പകരാനാകും ..
    ബുദ്ധിയുള്ള ചിന്തകളാണ് ഒന്നും ആകേണ്ടന്ന് പറയുമ്പൊഴും
    മൗനത്തേ കൂടേ കൂട്ടുന്നത് , അതിലൂടെ പറയാത്തതെല്ലം പറയാനാകും ..
    ഇഷ്ടായി വരികള്‍ ..!

    ReplyDelete
  3. കേവലമര്‍ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതിക

    ReplyDelete