മൃദുലമായി ചെത്തി മിനുക്കിയ ആരുകള്‍
പോളിഷ് ചെയ്യ്ത് ഒതുക്കി ഒരുക്കി
ഉമ്മറപ്പടിയില്‍ വച്ചിരുന്നു ഒരു ഊന്നുവടി..
മുത്തച്ഛന്‍റെ ബലിഷ്ടമായ
ശരീരത്തോട് ചേര്‍ന്ന് കുറെയേറെ നാള്‍
തൊടിയിലും മുറ്റത്തും
വേച്ചു വേച്ചു നടന്നു
വീടിനോട് ചേര്‍ന്ന്
മുത്തച്ഛന്‍ കത്തി,ചാരമായപ്പോള്‍
വാതിലോടു ചേര്‍ന്ന്
ചാരിത്തളര്‍ന്നിരുന്ന ഇരുപ്പാണ്..
പോളിഷ് ചെയ്യ്ത് ഒതുക്കി ഒരുക്കി
ഉമ്മറപ്പടിയില്‍ വച്ചിരുന്നു ഒരു ഊന്നുവടി..
മുത്തച്ഛന്‍റെ ബലിഷ്ടമായ
ശരീരത്തോട് ചേര്‍ന്ന് കുറെയേറെ നാള്‍
തൊടിയിലും മുറ്റത്തും
വേച്ചു വേച്ചു നടന്നു
വീടിനോട് ചേര്‍ന്ന്
മുത്തച്ഛന്‍ കത്തി,ചാരമായപ്പോള്‍
വാതിലോടു ചേര്‍ന്ന്
ചാരിത്തളര്‍ന്നിരുന്ന ഇരുപ്പാണ്..
കാലങ്ങളോളം ഉണരാതെ..
എന്നാണ് ആരാണ് എപ്പോഴാണ്
മുത്തച്ഛന്‍ ചാരമായ്ത്തീര്‍ന്ന
മാവിന്‍ ചോട്ടിലേയ്ക്ക്
ആ പഴയ സഹചാരിയെയും
വലിച്ചെറിഞ്ഞതെന്നറിയില്ല..
ഞാനോ നീയോ തളരുമ്പോള്‍
കൂടെ നടത്താമായിരുന്നു ...
എന്നാണ് ആരാണ് എപ്പോഴാണ്
മുത്തച്ഛന്‍ ചാരമായ്ത്തീര്‍ന്ന
മാവിന്‍ ചോട്ടിലേയ്ക്ക്
ആ പഴയ സഹചാരിയെയും
വലിച്ചെറിഞ്ഞതെന്നറിയില്ല..
ഞാനോ നീയോ തളരുമ്പോള്‍
കൂടെ നടത്താമായിരുന്നു ...
പഴിത്തിലയുടെ കൊഴിയലില്‍
ReplyDeleteചിരിപ്പത് , നാളെയുടെ കാറ്റില്‍ കൊഴിയുന്ന
പച്ചയാണ് ..
കാത്ത് വയ്ക്കേണ്ട പലതും ചാരമായി പൊകുന്നു
സ്ഥായി ആയി ഇവിടം നിനക്കുള്ളതെന്ന ചിന്തയില്‍ ..!
കവിത നന്നായി.ചിന്തിപ്പിക്കുന്നു.
ReplyDeleteശുഭാശംസകൾ...
മേഡ് ഇന്‍ ചൈന ഊന്നുവടികള്‍ കിട്ടുമല്ലോ!
ReplyDeleteസൂക്ഷിക്കുക!ഊന്നുവടികള്‍ക്കും ക്ഷാമം!!!
ReplyDeleteആശംസകള്‍