Wednesday, August 21, 2013

പ്രിയപ്പെട്ടത്


ഒരു ദേശാടനപ്പക്ഷിയുടെ
ചിറകേറി വരുന്നു
ഏതോ വസന്തത്തിലെ
പ്രിയപ്പെട്ട പൂമണം..
കടലുകള്‍ കടന്നുപറന്നപ്പോഴും
പ്രകൃതി കവരാതെ
എനിക്കായ് കാത്തുവച്ച
നാടിന്‍റെ ഇലഞ്ഞിപ്പൂമണം... 

3 comments:

  1. നാടിന്റെ മണമിപ്പോള്‍ ആല്‍ക്കഹോളിന്റേതാണ്

    ReplyDelete
  2. നാടിന്റെ മണം!

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete
  3. നാടിന്‍റെ മണം മറക്കില്ലൊരിക്കലും...
    ആശംസകള്‍

    ReplyDelete