Friday, August 16, 2013

കുഞ്ഞുമഴവില്ല്

തൊട്ടിലിലാടുന്ന
അമ്മിഞ്ഞ മണമുള്ള ചെഞ്ചുണ്ടില്‍
നൂറു സ്വപ്നത്തിരകള്‍
മഴവില്ല് വിടര്‍ത്തുന്നു ..
ദിവസങ്ങളുടെ ആയത്തില്‍
മാഞ്ഞു മാഞ്ഞു പോകുന്ന
സപ്തവര്‍ണ്ണങ്ങള്‍ ..

3 comments:

  1. ശരിയാണ് - കുഞ്ഞുമനസ്സില് കുഞ്ഞുമഴവില്ല് വിരിയും, സപ്തവർണ്ണങ്ങളിൽ. അതിന്റെ ശോഭ പതിയെ പതിയെ ദിവസങ്ങള് കഴിയുന്തോറും കുറയും. അഥവാ, കുഞ്ഞു വലുതാകുന്നതോടുകൂടി ആ നിഷ്ക്കളങ്കതയും കുറയുന്നു. എന്നും കുഞ്ഞായിരിക്കാൻ സാധിച്ചെങ്കിൽ.... ഷോര്ട്ട് ആൻഡ്‌ സ്വീറ്റ്. വീണ്ടും എഴുതുക.

    ReplyDelete
  2. നിഷ്കളങ്കമാം അധരങ്ങള്‍
    എത്രപെട്ടെന്നാണ് കാലം മായ്ക്കുന്നത് ...
    ഈയിടയായ് കാലത്തിന് വേഗം കൂടി പൊയിട്ടുണ്ട്
    കുഞ്ഞു മനസ്സുകള്‍ വരെ , പറഞ്ഞ പൊലെ തൊട്ടിലില്‍
    നിന്നിറങ്ങും വരെ മാത്രം നില നില്‍ക്കുന്ന ചില പാല്‍ പുഞ്ചിരിയുടെ
    നിഷ്കളങ്കത മാത്രമേ ഇന്നു ദര്‍ശിക്കുവാനോഗമുള്ളു ..

    ReplyDelete
  3. മഴവില്ലെത്ര മായികം!

    ReplyDelete