ആയിരമറകളുള്ള കൊട്ടാരത്തില്‍
ഒരു മുറി തുറക്കാതെ സൂക്ഷിക്കുന്നു
അവിടെയാണ് ഞാന്‍
എനിക്കുള്ളതെല്ലാം കാത്തുവച്ചിരിക്കുന്നത്
ഇടയ്ക്കിടെ മാത്രം
ആരും കാണാതെ
കടന്നു ചെന്ന്
ഓര്‍മ്മകളുടെ കനല്‍ക്കാറ്റു കൊള്ളും
നഷ്ടങ്ങളുടെ പൊടിക്കാറ്റിലിരിക്കും
കണ്ണീരിന്‍റെ കടല്‍ത്തീരത്ത്
വെറുതെ വിരലോടിക്കും ..
എവിടെയൊക്കെ ചെന്നാലും
എത്ര പൂക്കള്‍ വിരിഞ്ഞെങ്കിലും
ഞാനെന്നും ആ മുറിയുടെ ചിന്തയിലാണ്..
മറ്റാരും തുറക്കാത്ത
എന്‍റെ ഇന്നലെകളുടെ മാറാലകൂടിയ മുറി..
ഒരു മുറി തുറക്കാതെ സൂക്ഷിക്കുന്നു
അവിടെയാണ് ഞാന്‍
എനിക്കുള്ളതെല്ലാം കാത്തുവച്ചിരിക്കുന്നത്
ഇടയ്ക്കിടെ മാത്രം
ആരും കാണാതെ
കടന്നു ചെന്ന്
ഓര്‍മ്മകളുടെ കനല്‍ക്കാറ്റു കൊള്ളും
നഷ്ടങ്ങളുടെ പൊടിക്കാറ്റിലിരിക്കും
കണ്ണീരിന്‍റെ കടല്‍ത്തീരത്ത്
വെറുതെ വിരലോടിക്കും ..
എവിടെയൊക്കെ ചെന്നാലും
എത്ര പൂക്കള്‍ വിരിഞ്ഞെങ്കിലും
ഞാനെന്നും ആ മുറിയുടെ ചിന്തയിലാണ്..
മറ്റാരും തുറക്കാത്ത
എന്‍റെ ഇന്നലെകളുടെ മാറാലകൂടിയ മുറി..
ഇടക്ക് തുറന്നു കുറച്ചു കാറ്റും വെളിച്ചവും ഒക്കെ കയറുന്നത് നല്ലതാ.
ReplyDeleteനല്ല വരികൾ
ReplyDeleteശുഭാശംസകൾ...
എല്ലാര്‍ക്കുമുണ്ടല്ലോ അങ്ങനെയൊരു മുറി
ReplyDelete