Friday, August 23, 2013

ബാക്കി

പൂക്കള്‍ നിറയെ വിരിഞ്ഞു നിന്നിരുന്ന
താഴ്വാരത്തിലേയ്ക്കാണ്
മനസ്സില്‍ നിന്നും നീയൊരു കാറ്റ്പോലെ
പാഞ്ഞു പോയത് ..
പെരുകുന്ന ഉഷ്ണത്തിന്‍റെ
കൂറ്റന്‍  അഗ്നിപര്‍വ്വതങ്ങള്‍
നിന്നെ വിഴുങ്ങിയപ്പോള്‍
കണ്ണുപൊത്തി വിതുമ്പിയ
നിലാവുകളാണ് എന്നില്‍ ബാക്കി.. 

2 comments:

  1. നിലാവ്..

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. ഇന്നത്തെ കവിതപ്പെയ്ത്ത് എല്ലാം വായിച്ചു.
    ഏറെയിഷ്ടപ്പെട്ടത് നിലാവ്

    ReplyDelete