Sunday, August 25, 2013

കൌമാരം

ആ പഴയപാടവരമ്പത്തൂടെ
കാറ്റുപോലെ ഒഴുകിനടന്നിരുന്ന
ഒരു പാവാടക്കാരിയെ
പിന്നീടൊരിക്കല്‍
ഞാന്‍ വീണ്ടും കണ്ടു
പത്രത്തിന്‍റെ ചരമക്കോളത്തിലെ
കൊടുംകാറ്റു പായുന്ന
റെയില്‍വേ ട്രാക്കില്‍ ..
ആരുടെ അടഞ്ഞ കണ്ണുകളിലേയ്ക്കാണ്
അന്നവള്‍ പ്രണയവുമായ്‌
ഓടിക്കയറാന്‍ ശ്രമിച്ചത് ??

3 comments:

  1. ട്രാക്ക് തെറ്റുന്ന കൗമാരം

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. എവിടെയോ കളഞ്ഞുപോയ കൌമാരം

    ReplyDelete
  3. കണ്ണടച്ചുള്ള പോക്ക്....
    ആശംസകള്‍

    ReplyDelete