എന്‍റെ രാവും നിലാവും
ചക്രവാളവും നീയായിരിക്കെ
പകലും പ്രകാശവും
സൂര്യനും നീയല്ലാതെ മറ്റാരാവും .. !!
എന്‍റെ പ്രണയം പൊള്ളുമ്പോള്‍
അതിനുള്ളില്‍ ഉരുകാതെ
നീന്താന്‍
നിനക്കല്ലാതെ മറ്റാര്‍ക്കാണാവുക ?
എന്നിലെ പ്രണയത്തിന്‍റെ
തണല്‍മരങ്ങള്‍ പൂക്കുമ്പോള്‍
അതിന്‍റെ ചോട്ടിലിരുന്ന്
എന്‍റെ കണ്ണുകളിലേയ്ക്ക്
ഏറെ നേരം നോക്കിക്കൊണ്ട്
കവിത കൊഴിക്കുന്ന കാറ്റാവാന്‍
നിനക്കല്ലാതെ മറ്റാര്‍ക്കാവും ??
തുള്ളി തോരാതെ
എന്‍റെ പ്രണയാകാശം
നിന്നിലേയ്ക്ക് ചോര്‍ന്നുവീഴുമ്പോള്‍
കുളിരാതെ തളരാതെ
ഈ മഴക്കാലത്തെ,
മടിയില്‍ ചേര്‍ത്തു വയ്ക്കുന്ന
കടലാവാന്‍
നിനക്കേ സാധിക്കൂ...
എന്‍റെ ലോകം നീയാണ്...
നിന്നെക്കൂടാതെ മറ്റെന്താണ്
എനിക്കുള്ളത് ??
നീയില്ലാമല്‍........!
ReplyDeleteപ്രണയം അഹന്തയില്ലാത്ത ക്ഷമയുടെ കലയാണ്..
ReplyDelete