Thursday, August 29, 2013

മൌനം


നമ്മെ പൊതിഞ്ഞു നില്‍ക്കുന്നത് എന്‍റെ മൌനമോ അതോ നിന്‍റെയോ ? ഇതിനെ ഞാന്‍ എന്ത് പേരാണ് വിളിക്കേണ്ടത് ? പ്രണയമെന്നോ നോവെന്നോ ? കനത്തു മൂടിക്കെട്ടിനില്‍ക്കുന്ന കരിമേഘക്കാട്ടില്‍ നിന്നും എന്നാണ് നീ എന്‍റെ മരുവിലേയ്ക്ക് കോരിച്ചൊരിയുന്നത് എന്ന ചോദ്യമാണ്  മനസ്സ് നിറയെ !

തേടി നടന്നപ്പോഴൊക്കെ എന്‍റെ തീരത്തുനിന്നും ദൂരേയ്ക്കു ദൂരേയ്ക്ക് പാറിപ്പറന്നു പോയെങ്കിലും നിന്‍റെ ആത്മാവെന്നും അദൃശ്യമായ് എനിക്ക് ചുറ്റും  , എന്‍റെ കണ്ണീരില്‍ വീണു തിളയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കുവാനായില്ലെങ്കില്‍ എന്‍റെ വാക്കുകളും ചുടുചാരവും തമ്മിലെന്തു വ്യത്യാസം ? ഒരു ചെറുതോണിയിലോ
ഒരു നേര്‍ത്ത ഗാനത്തിലോ മുറിഞ്ഞു പോകാവുന്ന ദൂരമാണ് നമുക്കിടയിലുള്ളത്.

ഒരേ കടലിന്‍റെ രണ്ടുതീരങ്ങളില്‍നിന്നും ഒരേ നിലാവിലേയ്ക്ക് കണ്ണുംനട്ട്, നാമിരുവരും ചിന്തിക്കുന്നത് ഒരേ വാക്കുകള്‍ തന്നെയല്ലേ .. ?? എന്‍റെ കണ്ണുകളില്‍ നിന്‍റെതു വന്നു പതിക്കുന്ന മൌനമാണ് ഇന്നും ഞാന്‍ കാത്തിരിക്കുന്നത്‌..... !!, .. !

3 comments:

  1. മുറിഞ്ഞുപോകാവുന്ന ദൂരമാണെല്ലാവര്‍ക്കുമിടയില്‍

    ReplyDelete
  2. ഇമെയിൽ ID തന്നാൽ ഒരു ഓഡിയോ ക്ളിപ്പിങ്ങ് അങ്ങോട്ടു തരാം..!

    ReplyDelete