ഓരോ ചിന്തയ്ക്കും
വിത്തിന്‍റെ രൂപമുണ്ട് ...
ഏതെങ്കിലുമൊരു മഴയില്‍
മുളപൊട്ടാന്‍ അത് മനസ്സില്‍
കാത്തുകിടക്കും ...
ഒരു വാക്കിന്‍റെയോ നോക്കിന്‍റെയോ
ഇടവഴിയിലൂടെ
കണ്ണീര്‍മഴ പതുങ്ങിയെത്തുമ്പോള്‍,
തലയുയര്‍ത്തുന്ന കവിതയുടെ പച്ചപ്പ് ... !
മനസ്സിന്‍റെ തീക്ഷ്ണമായ വേനലില്‍
നീറി നീറി നീറി ,
വാക്കുകള്‍
മനസ്സ് നനച്ചു കവിതയാക്കും .. !!
വിത്തിന്‍റെ രൂപമുണ്ട് ...
ഏതെങ്കിലുമൊരു മഴയില്‍
മുളപൊട്ടാന്‍ അത് മനസ്സില്‍
കാത്തുകിടക്കും ...
ഒരു വാക്കിന്‍റെയോ നോക്കിന്‍റെയോ
ഇടവഴിയിലൂടെ
കണ്ണീര്‍മഴ പതുങ്ങിയെത്തുമ്പോള്‍,
തലയുയര്‍ത്തുന്ന കവിതയുടെ പച്ചപ്പ് ... !
മനസ്സിന്‍റെ തീക്ഷ്ണമായ വേനലില്‍
നീറി നീറി നീറി ,
വാക്കുകള്‍
മനസ്സ് നനച്ചു കവിതയാക്കും .. !!
രഹസ്യം പിടികിട്ടി
ReplyDeleteഇങ്ങനെയാണീ കവിതയെല്ലാം പിറന്നത്
ഈ പറഞ്ഞപോലെയാണ് കവിതകള്‍ മുളയ്ക്കുന്നതെങ്കില്‍ അതിനു സമയമെടുക്കില്ലേ....ജിലുവിന്റെ കവിതകള്‍ മുളച്ചുകൊണ്ടേ ഇരിക്കുകയല്ലേ...വിത്ത് ഇടാന്‍ പോലും സമയമില്ലല്ലോ..
ReplyDeleteമഴ കാത്ത് വിത്തുകൾ
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ....