Wednesday, August 7, 2013

സ്വാതന്ത്ര്യം

നെഞ്ചിന്‍ ചൂടിനാല്‍
അടവച്ചുണര്‍ത്തിയ
നിന്‍റെ പ്രണയത്തൂവലുകളെ 
ഉള്ളിലെ സ്വര്‍ണ്ണക്കൂട്ടില്‍നിന്നും
പറത്തിവിടുകയാണ്
മേഘങ്ങളുടെ
ഈറന്‍പടലത്തിലേയ്‌ക്കെത്തുമ്പോള്‍
യാത്രാമൊഴിയുമായ്
തിരികെ നോക്കാതിരിക്കുക ..
ഈ പ്രാണന്‍റെ ഗീതകം
അപ്പോഴേയ്ക്കും നിലച്ചിരിക്കും..

3 comments:

  1. സ്നേഹം ദൈവികമാണ്. അതിനെ സ്വതന്ത്രമായി പറത്തിവിടുക.ചിറകു വിരിച്ചു പറക്കട്ടെ.

    ReplyDelete
  2. നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete