പ്രണയിച്ചതും
പ്രണയിക്കപ്പെട്ടതുമായ കാലങ്ങള്‍
നിലയ്ക്കാത്തൊരു പേമാരിപോല്‍
മനോവ്യഥയാഴ്ത്തി
എന്നില്‍ പെയ്യ്തു തുടങ്ങിയത് ,
നിറകണ്ണുകള്‍ നിസ്സഹായമായി
ഒടുവിലെന്നെ ഉറ്റുനോക്കി
നിശ്ചലമായ നിമിഷം മുതലാണ് !
ആ ഒഴുക്കില്‍
സിന്ദൂരം വാര്‍ന്നു പോയ
രാവിലാണ് ഞാന്‍ വിരഹിണിയായത് !
സഹതാപം വാലിട്ടെഴുതിയ കണ്ണുകള്‍
എന്നെ തേടിയെത്തിയപ്പോഴൊക്കെ
ഞാന്‍ ഓര്‍മ്മകള്‍ കൊണ്ടെന്‍റെ
ശിരസ്സുമൂടും !
അനുഭവങ്ങളുടെ കനലില്‍
നീയെന്ന ഓര്‍മ്മ ഇരുളില്‍
എന്റെ മനസ്സിനെ പരതിയെത്തും !
ഇണയൊഴിഞ്ഞ
മക്കളകന്ന ഈ കൂട്ടില്‍
മൌനത്തിലടയിരുന്നു ഞാന്‍
പോയ കാലം നോക്കി
നെടുവീര്‍പ്പെടും !
നിറക്കൂട്ടുകളും
പ്രണയത്തിന്‍റെ പരാഗരേണുക്കളും
വഴിതേടി വരാതെ
വിദൂരതീരങ്ങളില്‍
ഒറ്റപ്പെടുമ്പോള്‍ കൂടെയോഴുകിയിരുന്ന
മനസ്സുകളെല്ലാം വരണ്ടുപോയത് പോലെ ... !!
No comments:
Post a Comment