Thursday, August 16, 2012

പപ്പേട്ടന്‍റെ "ഇന്നലെ"


മഞ്ഞുപുതപ്പിച്ചൊരു താഴ്വരയില്‍ 
ഓര്‍മ്മകളില്ലാതെ 
ഭൂതമില്ലാതെ 
ഇന്നലെയുടെ മാറാപ്പില്ലാതെ
മാലാഖയെപ്പോലെ ഒരു 
സ്വപ്നത്തില്‍ നിന്നുമുണര്‍ന്നു അവള്‍!
സ്നേഹത്തിനു മഴവില്ലിന്‍റെ നിറമുള്ള 
അമ്മയുടെ മടിയില്‍ ,
സ്വര്‍ഗ്ഗത്തില്‍ നിന്നടര്‍ന്നൊരു 
മഞ്ഞുതുള്ളിയുടെ കുളിരോടെ .. !!
കൈപിടിക്കാനൊരു സ്നേഹത്തിന്‍റെ 
കരുത്തും കാട്ടിക്കൊടുത്ത നിമിത്തം !!
കാലം നല്‍കുന്ന സമ്മാനങ്ങളില്‍ 
ചിലത് പ്രതീക്ഷയ്ക്കപ്പുറമൊരു 
സ്വപ്നലോകമായിരിക്കും !

4 comments:

  1. "കാലം നല്‍കുന്ന സമ്മാനങ്ങളില്‍
    ചിലത് പ്രതീക്ഷയ്ക്കപ്പുറമൊരു
    സ്വപ്നലോകമായിരിക്കും !"

    പക്ഷെ, അവിടെ 'ഇന്നലെ'-യില്‍ ഒടുവില്‍ വേദനിച്ച ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. മൂന്നു പേരുടെ സ്നേഹം തല്ലിക്കെടുത്താതിരിക്കാന്‍ സ്വയം നഷ്ടപ്പെടുത്തിയ ഒരു കഥാപാത്രം..എക്കാലവും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍...അതാണ്‌ പപ്പേട്ടന്‍ എന്നാ ശില്പിയുടെ കരവിരുത്...

    പിന്നെ, തലക്കെട്ടും കവിതയും ഒരുപാട് ഇഷ്ടമായി...ഒരുപാട് നന്ദി, ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന പപ്പേട്ടനെ കുറിച്ച് എഴുതിയതിന്...

    ReplyDelete
  2. മഹേഷ് വിജയന്‍ പറഞ്ഞതിനോട് അടിവരയിടുന്നു ഞാനും. ഭൂതകാലം നഷ്ടപ്പെട്ട് ഒരു പറവയെപ്പോലെ പുതിയ ജീവിതത്തെ വരവേല്‍ക്കാന്‍ അവള്‍ സജ്ജമായിരുന്നു.. പക്ഷെ; ഭൂതകാലത്തിന്റെ അമിതപ്രതീക്ഷയില്‍ ഇടവഴിയില്‍ ചിറകൊടിഞ്ഞ മറ്റൊരു പറവ, അതു നമുക്ക് മറക്കാനാവില്ല.. !

    ReplyDelete
  3. ഒരു പുല്‍ കൊടി തുമ്പിലെ മഞ്ഞു തുള്ളി ഒരുക്കി വച്ചത് അവളുടെ ഹൃദയം തന്നെയായിരുന്നു ..മാഞ്ഞു പോകുമെന്നറിഞ്ഞിട്ടും മനസു തുറന്നു സ്നേഹിച്ചു ...മറവി തീര്‍ക്കുന്ന മായ ലോകത്ത് വീണ്ടും ജനിക്കാന്‍ വേണ്ടി ഒരു ജന്മം കടം കൊണ്ട് കാത്തിരിക്കുകയാണ് ...ഒരു മഞ്ഞു മാസ പക്ഷിക്കുവേണ്ടി !

    ReplyDelete