മണ്ണില്‍ നടക്കുമ്പോഴും
പുല്ലില്‍ കിടക്കുമ്പോഴും
ഉള്ള് നിറയുന്നൊരു
കുളിരുന്ന അനുഭൂതിയും,
നിനയാതെ വന്നെന്നെ തട്ടി
നൂറായി നുറുങ്ങുന്ന
മഴത്തുള്ളിയുടെ ഗന്ധവും,
കാത്തിരിപ്പിനൊടുവില്‍
എന്നെ ഒരു മാത്ര നോക്കി
നീ തന്ന പുഞ്ചിരിയും,
ഒരു നിറമായി ഞാനെന്‍റെ
വര്‍ണ്ണച്ചെപ്പില്‍ സൂക്ഷിക്കട്ടെ !
ishtappettu.
ReplyDeletetoni