മനുഷ്യന്‍റെ വേരുകള്‍ സര്‍വ്വവും
സ്ത്രീയില്‍ ,
അവളുടെ ഞരമ്പുകളിലിറങ്ങിയവയാണ് !
അവളെ പിരിഞ്ഞ്
അവളെ വെറുത്ത്
ഒന്ന് നടന്നു നോക്കണം നീ !
നടന്നു തുടങ്ങുന്നിടത്തും
പോകുന്ന വഴിയിലും
ചെന്നെത്തുന്നിടത്തും അവളുണ്ടാവും !
അമ്മയുടെ ഉദരഭിത്തിയില്‍
നീ ശ്വസിച്ചു തുടങ്ങിയ നാഭി മുതല്‍
ഇടവഴികളില്‍ പതിയിരുന്നു
നിന്നെ പ്രണയമെറിഞ്ഞു വീഴ്ത്തി,
സ്നേഹം
നിറഞ്ഞൊഴുകുന്ന മടിയിലന്ത്യശ്വാസം
വലിക്കും വരെ !
സ്വപനങ്ങളെ ചിലങ്കയണിയിച്ച്,
കാഴ്ചപ്പാടുകളെ തകിടം മറിച്ച്
അവള്‍ വേരുകളാഴ്ത്തിക്കൊണ്ടിരിക്കും !
സ്ത്രീയില്‍ ,
അവളുടെ ഞരമ്പുകളിലിറങ്ങിയവയാണ് !
അവളെ പിരിഞ്ഞ്
അവളെ വെറുത്ത്
ഒന്ന് നടന്നു നോക്കണം നീ !
നടന്നു തുടങ്ങുന്നിടത്തും
പോകുന്ന വഴിയിലും
ചെന്നെത്തുന്നിടത്തും അവളുണ്ടാവും !
അമ്മയുടെ ഉദരഭിത്തിയില്‍
നീ ശ്വസിച്ചു തുടങ്ങിയ നാഭി മുതല്‍
ഇടവഴികളില്‍ പതിയിരുന്നു
നിന്നെ പ്രണയമെറിഞ്ഞു വീഴ്ത്തി,
സ്നേഹം
നിറഞ്ഞൊഴുകുന്ന മടിയിലന്ത്യശ്വാസം
വലിക്കും വരെ !
സ്വപനങ്ങളെ ചിലങ്കയണിയിച്ച്,
കാഴ്ചപ്പാടുകളെ തകിടം മറിച്ച്
അവള്‍ വേരുകളാഴ്ത്തിക്കൊണ്ടിരിക്കും !
അമ്മയായും കൂട്ടുകാരി ആയും കാമുകി ആയും ഭാര്യ ആയും എന്നും അവള്‍ ഒരുവനില്‍ ഓരോരോ കാലങ്ങളില്‍ വേരുകള്‍ ആഴ്ത്തി നില്‍ക്കും....
ReplyDeleteഞാനറിയുന്ന പെണ് വര്ഗ്ഗം -
ReplyDeleteമറ്റാരും കാണാത്തത് കാണുന്നവള്‍..
ശപിച്ചു കൊണ്ട് കൊഞ്ചുന്നവള്‍..
ചിരിച്ചു കൊണ്ട് കരയുന്നവള്‍...
മോഹിച്ചു കൊണ്ട് വെറുക്കുന്നവള്‍..
കവിതയില്‍ പറഞ്ഞപോലെ “കാഴ്ചപ്പാടുകളെ തകിടം മറിച്ച്
അവള്‍ ദ്രംഷ്ട്ടകളാഴ്ത്തിക്കൊണ്ടിരിക്കും” ഒന്ന് പിടയാന്‍ പോലും സമ്മതിക്കാതെ...
സ്വപനങ്ങളെ ചിലങ്കയണിയിച്ച്,
ReplyDeleteകാഴ്ചപ്പാടുകളെ തകിടം മറിച്ച്
അവള്‍ വേരുകളാഴ്ത്തിക്കൊണ്ടിരിക്കും !
ആശംസകളോടെ..